അച്ഛന്റെ സംവിധാനത്തില്‍ മരുമകളുടെ അവതരണം; ഫൊക്കാനാ കണ്‍വന്‍ഷനിലെ വ്യത്യസ്‌ത മുഖങ്ങള്‍

ചിക്കാഗോ: ഒരു പരിപാടിയുടെ നിലനില്‍പും, ഗതിയും ചില അവതാരകരുടെ കഴിവുകൂടിയാണ്‌. ഫൊക്കാനാ കണ്‍വന്‍ഷനും അങ്ങനെ ചില പ്രത്യേകതകളുണ്ടായിരുന്നു. ആര്‍ദ്രാ ബാലചന്ദ്രനായിരുന്നു പരിപാടികളുടെ അവതാരക. നിയന്ത്രിതമായ ശബ്‌ദസൗകുമാര്യതകൊണ്ടും, വേദിയുടെ നിയന്ത്രണംകൊണ്ടും, അതിഥികളെ കാടുകയറി പ്രസംഗിക്കാനനുവദിക്കാതെയും നിശ്ചിത സമയപരിധിക്കുള്ളില്‍ പിരിപാടികള്‍ നിയന്ത്രിച്ച ആര്‍ദ്ര കേരളത്തിലെ എഫ്‌.എം റേഡിയോ അവതാരകയാണ്‌. ഫൊക്കാനാ കണ്‍വന്‍ഷന്‍ കള്‍ച്ചറല്‍ ഷോ ഡയറക്‌ടര്‍കൂടിയായ ജയന്‍ മുളങ്ങാടിന്റെ മരുമകള്‍കൂടിയാണ്‌ ആര്‍ദ്ര.

ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ളയ്‌ക്ക്‌ തണലായി മുന്നുദിവസവും നിറഞ്ഞു നില്‍ക്കുകയായിരുന്നു ആര്‍ദ്ര. കയ്യടക്കത്തോടെ നിരവധി പരിപാടികള്‍ അവതരിപ്പിച്ച ആര്‍ദ്രയ്‌ക്ക്‌ ഫൊക്കാനാ കണ്‍വന്‍ഷന്‍ ഒരു അനുഭവമായിരുന്നു. ഫൊക്കാനാ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറും ജയന്‍ മുളങ്ങാടിന്റെ ഉറ്റസുഹൃത്തും കലാകാരനുമായ ജോയി ചെമ്മാച്ചേലിന്റെ പിതൃതുല്യമായ സ്‌നേഹവും ആര്‍ദ്രയ്‌ക്ക്‌ കരുത്തേകി.

ഫൊക്കാനാ കലാകാരന്മാര്‍ക്ക്‌ അടിവരയോ, റെഡ്‌ലൈനോ ഇടുന്നില്ല എന്നതാണ്‌ ഇതിന്റെ പ്രത്യേകത. കഴിവുള്ളവര്‍ കടന്നുവരട്ടെ. ഫൊക്കാനാ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു.അവര്‍ക്ക്‌ ആടാന്‍, പാടാന്‍, എഴുതാന്‍, അഭിനയിക്കാന്‍, ചിത്രം വരയ്‌ക്കാന്‍ അങ്ങനെ സാംസ്‌കാരിക തനിമയുടെ ഒരു വേദി എന്നും അമേരിക്കന്‍ മലയാളികള്‍ക്കായി തുറന്നിടും. ലോകം ഇന്ന്‌ യുവതലമുറയ്‌ക്കൊപ്പമാണ്‌. കാര്യപ്രാപ്‌തിയുള്ള യുവതലമുറയ്‌ക്കൊപ്പം.

80551_DSC06054 80657_adra2

Other News