അജിന്‍ ആന്റണി, ജെല്‍വിന്‍ ജയിംസ്‌ ഫൊക്കാനാ യൂത്ത്‌ കമ്മിറ്റി അംഗങ്ങള്‍

ഷിക്കാഗോ: 2014 ജൂലൈ ആറാം തീയതി ഷിക്കാഗോയില്‍ വെച്ച്‌ 2014-16 വര്‍ഷത്തേക്ക്‌ നടന്ന ഫൊക്കാനാ തെരഞ്ഞെടുപ്പില്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ റോക്ക്‌ലാന്റ്‌ കൗണ്ടി, ന്യൂയോര്‍ക്കില്‍ നിന്നും അജിന്‍ ആന്റണി, ജെല്‍വിന്‍ ജയിംസ്‌ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

തെരഞ്ഞെടുപ്പിനുശേഷം നടന്ന അനുമോദന യോഗത്തില്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ജയിംസ്‌ ഇളംപുരയിടത്തില്‍ അജിന്‍ ആന്റണിക്കും, ജെല്‍വിന്‍ ജയിംസിനും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയും അസോസിയേഷന്റെ യൂത്ത്‌ കമ്മിറ്റിയിലായിരുന്ന ഇവര്‍ ഫൊക്കാനയുടെ യുവതലമുറയ്‌ക്ക്‌ മാര്‍ഗ്ഗദര്‍ശികള്‍ ആകട്ടെ എന്ന്‌ ആശംസിക്കുകയും ചെയ്‌തു.

അസോസിയേഷന്‍ ട്രഷറര്‍ മത്തായി പി. ദാസ്‌, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്‌ ചെയര്‍മാന്‍ കുര്യാക്കോസ്‌ തര്യന്‍, ജോ. സെക്രട്ടറി അലക്‌സ്‌ ഏബ്രഹാം, മുന്‍ പ്രസിഡന്റുമാരായ ഇന്നസെന്റ്‌ ഉലഹന്നാന്‍, ടോം നൈനാന്‍, ബോസ്‌ കുരുവിള, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഫൊക്കാനാ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌, അസോസിയേറ്റ്‌ സെക്രട്ടറി ജോസഫ്‌ കുര്യപ്പുറം, ഓഡിറ്റര്‍ വര്‍ഗീസ്‌ ഉലഹന്നാന്‍ എന്നിവര്‍ ആശംസകള്‍ നേരുകയും ചെയ്‌തു.
80551_DSC06047

Other News