അബ്‌ദുള്‍ പുന്നയൂര്‍ക്കുളത്തിനെ ഫൊക്കാന ആദരിച്ചു

ഷിക്കാഗോ: ഈയിടെ ഷിക്കാഗോയില്‍ അരങ്ങേറിയ അമേരിക്കന്‍ മലയാളികളുടെ ഉത്സവമായ ഫൊക്കാന ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സമഗ്ര സാഹിത്യ സംഭാവനകളെ പരിഗണിക്കയുണ്ടായി. അതിനോടനുബന്ധിച്ച്‌ നിര്‍വ്വഹിക്കപ്പെട്ടസാഹിത്യമത്സരങ്ങള്‍ക്ക്‌ ചുക്കാന്‍പിടിച്ച്‌ വിജയിപ്പിച്ച സുപ്രസിദ്ധ അമേരിക്കന്‍ മലയാളി എഴുത്തുകാരനായ ശ്രീ അബ്‌ദുള്‍ പുന്നയൂര്‍ക്കുളത്തിനെ ഫൊക്കാനയുടെ നിറഞ്ഞ സദസ്സില്‍വെച്ച്‌ സമുചിതമായി ആദരിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും കവിത, കഥ മുതലായവ എഴുതി ആ സാഹിത്യശാഖകളില്‍ തന്റേതായ ഒരു വ്യക്‌തിമുദ്രപതിപ്പിച്ച ഈ അനുഗ്രഹീത എഴുത്തുകാരന്റെ സാഹിത്യസംഭാവനകളെ മാനിച്ചാണ്‌ അദ്ദേഹത്തിനു അംഗീകാരത്തിന്റെ ഫലകം നല്‍കി അനുമോദിച്ചത്‌. ഇംഗ്ലീഷില്‍ Catching the Dream എന്ന കഥാ സമാഹാരവും, America, You Were A Scarlet Rose
എന്ന കവിതാസമാഹാരവും, മലയാളത്തില്‍ `സ്‌നേഹസൂചി’ എന്ന കവിതാ സമാഹാരവും, `എളേപ്പാ’ എന്ന കഥാ സമാഹാരവും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.. ആമസോണ്‍ ഡോട്ട്‌കോമിന്റെ ആഭിമുഖ്യത്തില്‍ വില്‍ക്കപ്പെടുന്ന ഇംഗ്ലീഷ്‌ പുസ്‌തകങ്ങള്‍ക്ക്‌ വായനക്കാരില്‍നിന്നും നല്ല പ്രതികരണമാണു കിട്ടികൊണ്ടിരിക്കുന്നത്‌.

ന്യൂയോര്‍ക്ക്‌ വിചാരവേദി കഴിഞ്ഞദിവസം ശ്രീ പൂന്നയൂര്‍ക്കൂളത്തിന്റെ തിരഞ്ഞെടുത്ത കവിതകളേയും കഥകളേയും കുറിച്ച്‌ പഠനവും ചര്‍ച്ചയും ചെയ്യുകയുണ്ടായി. പ്രസ്‌തുതസമ്മേളനത്തില്‍ വിചാരവേദിയും അദ്ദേഹത്തെ ഫലകം നല്‍കി ആദരിച്ചു.

അമേരിക്കയിലെ എല്ലാ സാഹിത്യസമ്മേളനങ്ങളിലും ഇവിടത്തെ മലയാളി എഴുത്തുകാരുടെ പുസ്‌തകങ്ങള്‍ സ്വയം ചുമന്ന്‌കൊണ്ട്‌ വന്നു പ്രദര്‍ശിപ്പിച്ച്‌ അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ പേരും പെരുമയും വര്‍ദ്ധിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന ഇദ്ദേഹത്തിന്റെ സേവന ശ്രേഷ്‌ഠത പ്രശംസാര്‍ഹമാണ്‌. അമേരിക്കയിലെ പുതിയ എഴുത്തുകാര്‍ അവരുടെ പുസ്‌തകത്തിന്റെ ഒരു കോപ്പി ശ്രീ പുന്നയൂര്‍ക്കുളത്തിനയച്ച്‌ സഞ്ചരിക്കുന്ന അമേരിക്കന്‍ മലയാള വായനശാലയുടെ ഈ സാരഥിയുടെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുക.

അമേരിക്കയില്‍ ഡിട്രോയിറ്റില്‍ താമസിക്കുന്ന ശ്രീ അബ്‌ദുള്‍പുന്നയൂര്‍ക്കുളവുമായി ബന്ധപെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അദ്ദേഹത്തിന്റെ ഫോണ്‍നമ്പര്‍ :586 944 1805 ഇ-മെയില്‍: moideen87@hotmail.com.

ശ്രീ പുന്നയൂര്‍ക്കുളത്തിനു അഭിനന്ദനങ്ങള്‍, ആശംസകള്‍ !!
81055_abdulpunnayoorkulam_pic1

81055_abdulpunnayoorkulam_pic2

81055_abdulpunnayoorkulam_pic3

Other News