അമരത്തിലെ രാധ ഫൊക്കാനാ കണ്‍വന്‍ഷന്‍ വേദിയില്‍

ചിക്കാഗോ : “അമരം” എന്ന മലയാള സിനിമ കാണാത്ത മലയാളികള്‍ ഉണ്ടോ? അമരത്തിലെ രാധയെ ഒരു ദിവസമെങ്കിലും ഓര്‍ക്കാത്ത മലയാളിയുണ്ടോ? ഇല്ല. ഭരതന്റെ എക്കാലത്തേയും മികച്ച ചിത്രമായ അമരത്തിലെ മിടുക്കികുട്ടിയായ രാധ ഫൊക്കാനായുടെ പതിനാറാമത് കണ്‍വന്‍ഷന്‍ വേദിയില്‍ നിറസാന്നിദ്ധ്യമായി.

1991 ല്‍ പുറത്തിറങ്ങിയ ‘അമരം’ എന്ന സിനിമയിലൂടെയാണ് മാത്യൂ അറിയപ്പെടുന്ന നടിയായത്. വിവാഹശേഷം സിനിമാരംഗം ഉപേക്ഷിച്ച മാത്യൂ അമേരിക്കയില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു. പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെടാതെയിരുന്ന മാതുവിനെ ഫൊക്കാന കണ്‍വന്‍ഷന്‍ കമ്മറ്റി നിര്‍ബന്ധിച്ച് കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കുകയായിരുന്നു. അമേരിക്കയില്‍ കുടിയേറിയ മലയാളി താരങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് മാതു, ദിവ്യഉണ്ണി, സുവര്‍ണ്ണ മാത്യൂ തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. എന്തായാലും ഫൊക്കാനയുടെ ഈ ഉദ്യമം വിജയം കണ്ടതിന്റെ ത്രില്ലിലാണ് മറിയാമ്മ പിള്ളയും സംഘവും.80520_mathu 80520_mathu2

Other News