അമേരിക്കന്‍ മലയാളികളുടെ ഹൃദയതുടിപ്പുകളുമായി ഫൊക്കാനാ സുവനീര്‍ പ്രകാശനം ചെയ്തു

ചിക്കാഗോ: നിരന്തരമായി ആശയ വിസ്‌ഫോടനത്തിനുള്ള വേദി ഒരുക്കി ഫൊക്കാന അക്ഷരലോകത്തും സജീവമായി. ഫൊക്കാനായുടെ 16-മത് ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച് ഫൊക്കാനാ പുറത്തിറക്കിയ സുവനീര്‍ സാഹിത്യഭംഗികൊണ്ടും, സാംസ്‌കാരിക ഔന്നത്യം കൊണ്ടും ശ്രദ്ധേയമാകുന്നു.

കേരള നോര്‍ക്ക-റൂട്‌സ് മന്ത്രി ഡോ.കെ.സി.ജോസഫ് മുന്‍മന്ത്രി ബിനോയ് വിശ്വത്തിന് നല്‍കി ഫൊക്കാനാ കണ്‍വന്‍ഷനില്‍ വച്ച് പ്രകാശനം ചെയ്ത സുവനീറിന്റെ അണിയറ ശില്പി അഡ്വ.രതീദേവിയാണ്. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ രതീദേവിയുടെ മേല്‍നോട്ടത്തില്‍ രൂപംകൊണ്ട് ഈ അക്ഷരജാലകത്തില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുടേയും, കേരളത്തിലെ എഴുത്തുകാരുടെയും രചനകള്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ ആകെ തുകയായി ഈ സുവനീറിനെ വീക്ഷിക്കാം.

ഫൊക്കാനാ കണ്‍വന്‍ഷന്‍ വേദിയില്‍ നടന്ന സുവനീര്‍ പ്രകാശന ചടങ്ങില്‍ ഡോ.ബി.ഇഖ്ബാല്‍, പോള്‍ കറുകപ്പിള്ളില്‍ മറിയാമ്മപിള്ള എന്നിവര്‍ സന്നിഹിതരായിരുന്നു.
80744_1

80744_2

80744_3

80744_4

80744_5

Other News