അമേരിക്കയിലെ ഫൊക്കാന സാഹിത്യ സമ്മേളനത്തിലും മനഃശാസ്ത്രം

 

ഷിക്കാഗോ : ഫൊക്കാന സാഹിത്യ സമ്മേളനത്തില്‍ “മനഃശാസ്ത്രവും സാഹിത്യവും” എന്ന വിഷയത്തെക്കുറിച്ച് പ്രശസ്ത മനഃശാസ്ത്രജ്ഞനും നേതൃത്വം പരിശീലകനുമായ ഡോ.എം.കെ. ലൂക്കോസ് മന്നിയോട്ടിന്റെ ചര്‍ച്ച പുതിയ ദിശയിലേക്ക് നയിച്ചു.

കാലഘട്ടങ്ങള്‍ക്കനുസരിച്ച് എഴുത്തുകാരും, കവികളും, ചിന്തകന്മാരും അവരുടെ ഭാഷയിലും സാഹിത്യത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ചങ്ങമ്പുഴയും, എഴുത്തച്ഛനും, മാധവിക്കുട്ടിയും അനേകരുടെ ഹൃദയങ്ങളില് സ്ഥാനം പിടിച്ചതിനുള്ള കാരണം മനുഷ്യന്റെ മനസ്സിനെക്കുറിച്ചുള്ള അവരുടെ പഠനവും കണ്ടെത്തലും ആയിരുന്നു. എന്നാല്‍ ഇന്ന് സാമാനതകളുള്ള ലേഖനങ്ങളും, നോവലുകളും, കവിതകളും, സിനിമകളുമാണ് പുറത്തിറങ്ങുന്നത്. ഇവയെല്ലാം ഇംഗ്ലീഷ് ഭാഷയില്‍ ഇറങ്ങിയിട്ടുള്ള പുസ്തകങ്ങളുടെ തനിപ്പകര്‍പ്പാണെന്ന് തോന്നിപ്പോകുന്നു. അതിനു കാരണവും ഉണ്ട്. സാഹിത്യകാരന്മാര്‍, എഴുത്തുകാര്‍, സാങ്കല്‍പ്പികമായ ലോകത്തുകൂടി യാത്രചെയ്യുമെങ്കിലും അതില്‍ യാഥാര്‍ത്ഥ്യത്തിന്റെ മുഖഭാവം പ്രകടമാകുന്നില്ല. നമ്മുടെ മലയാള സാഹിത്യത്തിലും ഈ കാലഘട്ടത്തിന്റെ യാഥാര്‍ത്ഥമുഖം മാഞ്ഞുപോകുന്നു എന്നുള്ളതാണ് ദുഃഖകരം. മനുഷ്യന്റെ മനസ്സിന്റെ വഴിയേ യാത്ര ചെയ്യുമ്പോഴാണ് ചിന്തകള്‍ക്കും രൂപങ്ങള്‍ക്കും നിറഭംഗി കൂട്ടുന്നത്. കവിതകളും, നോവലുകളും വായിച്ച് വിപ്ലവ സമരങ്ങള്‍ക്കുവേണ്ടി എടുത്തു ചാടിയ പോരാളിയുടെ  മണ്ണാണ് കേരളം. വായനക്കാരുടെ മനസും എഴുത്തുകാരന്റെ അനുഭവവും വിഹായസിലൂടെ പറക്കാനുള്ള അവന്റെ ശേഷിയും വരകളും വാക്കുകളുമായി മാറുമ്പോഴാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ വയ്ക്കുന്നത്. സാഹിത്യകാരന്മാര്‍ക്കും, എഴുത്തുകാര്‍ക്കും ഈശ്വരന്‍ നല്‍കിയിട്ടുള്ള വരദാനമാണ് ചിന്തകളെ ഏകീഭവിപ്പിക്കുന്ന സ്വഭാവ ചൈതന്യത്തിലേക്ക് നീങ്ങുന്നത്. പത്തുവര്‍ഷം മുമ്പ് പൈങ്കിളികഥകള്‍ക്ക് സ്വാധീനം ഉണ്ടായിരുന്ന കാലത്ത് ഇപ്പോള്‍ അത് സീരിലയുകളായി മാറി. സീരിയലിന്റെ വരവ് വ്യക്തികളെ സ്വാധീനിക്കുന്നത് ചെറുതല്ല. നല്ലൊരു ശതമാനം കുടുംബ അസമാധാനതകള്‍ക്കും അസഹിഷ്ണതകള്‍ക്കും നെഗറ്റീവ് കഥാപാത്രങ്ങള്‍ ദോഷപ്രഥമായി മാറുന്നു. ചടങ്ങില്‍ അഡ്വ.രതിദേവി അദ്ധ്യക്ഷയായിരുന്നു. സതീഷ് പയ്യന്നൂര്‍, ഡോ.ഇക്ബാല്‍, ഫ്രാന്‍സീസ്, മുന്‍മന്ത്രി ബിനോയ് വിശ്വം, ബെന്നിയാമിന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു.80515resize_1404729620

Other News