ഇന്ത്യയെ അറിയാന്‍’ മത്സരവുമായി ഫൊക്കാന

മാതൃരാജ്യത്തെക്കുറിച്ച്‌ പുതിയ തലമുറയില്‍ അവബോധം സൃഷ്‌ടിക്കുന്നതിന്‌ ഫൊക്കാന പദ്ധതി തയാറാക്കുന്നു. ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും കുട്ടികളെ മനസിലാക്കാനായി `Glimpse of India’ കോമ്പറ്റീഷന്‍ പ്രദേശീക തലത്തിലും ദേശീയ തലത്തിലും സംഘടിപ്പിക്കുമെന്ന്‌ പ്രസിഡന്റ്‌ ജോണ്‍ പി. ജോണും, ജനറല്‍ സെക്രട്ടറി വിനോദ്‌ കെയാര്‍കെയും അറിയിച്ചു.

അമേരിക്കയില്‍ ജനിച്ചുവളരുന്ന ഇന്ത്യന്‍ വംശജര്‍ക്ക്‌ നാടിനെക്കുറിച്ച്‌ വ്യക്തമായ ഒരു ധാരണയില്ല. പൂര്‍വ്വികര്‍ ജനിച്ചുവളര്‍ന്ന നാടിനെക്കുറിച്ച്‌ മനസിലാക്കുന്നത്‌ വ്യക്തിത്വത്തെ കൂടുതല്‍ മൂല്യവത്താക്കാന്‍ സഹായിക്കും. ഇത്‌ മനസിലാക്കിക്കൊണ്ടാണ്‌ `Glimpse of India’ കോമ്പറ്റീഷന്‌ ഫൊക്കാന വേദിയൊരുക്കുന്നത്‌.

കഴിഞ്ഞ ദിവസം കൂടിയ ഫൊക്കാനയുടെ ദേശീയ യോഗത്തിലാണ്‌ ഇതു സംബന്ധിച്ച്‌ തീരുമാനമായത്‌.

 

 

Other News