ഇന്ന് ലോക വനിതാദിനം.എല്ലാ വനിതകള്‍ക്കും ഫൊക്കാനയുടെവനിതാദിനശംസകള്‍ .ലിംഗനീതിയും ലിംഗസമത്വവും എന്നതാണ് ഇത്തവണത്തെ വനിതാ ദിനത്തിന്റെ സന്ദേശം. ലോകമെമ്പാടും വിവിധ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്. 1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കില്‍ ഒരു തുണി മില്ലിലെ വനിതാ തൊഴിലാളികള്‍ തങ്ങളുടെ അവകാശ സംരക്ഷണത്തിനും തുല്യ വേതനത്തിനുമായി മുന്നോട്ട് വരികയും സംഘടിച്ച് സമരം നടത്തുകയും ചെയ്തു. ഈ പ്രക്ഷോഭമാണ് വനിതാ ദിനത്തിന് തുടക്കമിട്ടത്. പിന്നീട് ഈ പ്രക്ഷോഭ ദിനം ലോകം ഏറ്റെടുത്തു.1910 ല്‍ കോപ്പന്‍ഹേഗില്‍ നടന്ന സമ്മേളനത്തില്‍ ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. അതിന്റെ ഭാഗമായാണ് മാര്‍ച്ച് 8 ലോകമെമ്പാടും വനിതാ ദിനമായി ആചരിക്കുന്നത്.ഐക്യരാഷ്ട്രസഭ പുറത്തുവിടുന്ന മുദ്രാവാക്യമാണ് ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഓരോ അന്താരാഷ്ട്ര വനിതാ ദിനത്തിനും ഓരോ മുദ്രാവാക്യങ്ങളാണ്.

നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ചിന്തോദ്ദീപകമായ സെമിനാറുകള്‍ക്കും വര്‍ക്ക് ഷോപ്പുകള്‍ക്കുമൊക്കെ നേതൃത്വംകൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാന നേതൃത്വവും പ്രവര്‍ത്തിക്കുന്നു. അമേരിക്കയില്‍ മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പെത്യകിച്ചു സ്ത്രീകള്‍ അവര്‍ തികച്ചും ബോധവതിയാണ്. ഐക്യമാണ് നമ്മുടെ ശക്തി. മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സംഘടന ശക്തമാകണം. ഒന്നിച്ചുനിന്നാല്‍ പല കാര്യങ്ങളും ചെയ്യാം.അതുപോലെ മുഖ്യധാര ഇടപഴകലും ഉണ്ടാവേണ്ടതുണ്ട്. ഏതെങ്കിലും തരത്തിലുള്ള സ്ത്രി വിവേചനം തനിക്ക് ഇതേവരെ അനുഭവപ്പെട്ടിട്ടില്ലെന്നവര്‍ പറഞ്ഞു. എംപ്ലോയീസ് യൂണിയന്‍ പ്രവര്‍ത്തകയായും വളരെ കാലം പ്രവര്‍ത്തിച്ചിട്ടുണ്ട് പക്ഷേ ഈ നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴുമൊന്നും വിവേചനമൊന്നും കണ്ടിട്ടില്ല. എന്നല്ല എല്ലാവരും അംഗീകരിക്കുന്നതായി തോന്നിയിട്ടുമുണ്ട്.

അമേരിക്കന്‍ ജീവിതത്തില്‍ ഗുണങ്ങള്‍ ധാരാളം. ദോഷങ്ങളും ഒത്തിരി. പക്ഷെ ഇന്ത്യ വിട്ടുകഴിഞ്ഞാല്‍ പിന്നെ താരതമ്യം ചെയ്യരുത്. അമേരിക്കയില്‍ വന്നാല്‍ അമേരിക്കകാരന്‍ ആവുക. അമേരിക്കയുടെ നല്ലവശങ്ങള്‍ മാത്രം കാണുക. നമുക്കു വേണ്ടുന്ന നല്ല കാര്യങ്ങള്‍ മാത്രം തെരഞ്ഞടുക്കുക. ഏതു സാഹചര്യത്തില്‍ ജീവിച്ചാലും സ്വന്തം സംസ്കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന പ്രവാസികളില്‍ പലരും യുവതലമുറയുടെ ജീവിതക്രമവും അവരുടെ സംസ്കാരത്തില്‍ വരുന്ന മാറ്റവും കണ്ട് അന്ധാളിച്ചു പോകുന്നു. തന്റെ സംസ്കാരമാണ് ഏറ്റവും മുന്തിയതും ഉത്തമമെന്നും ചിന്തിക്കുമ്പോള്‍ മറ്റു സംസ്കാരങ്ങളിലെ നന്മ കാണാന്‍ സാധിക്കാതെ പോകും. കുട്ടികള്‍ പാശ്ചാത്യ സംസ്കാരത്തെ കെട്ടിപ്പുണരാന്‍ ശ്രമിക്കുമ്പോള്‍ അസ്വസ്ഥരായി അവരെ ‘അറേഞ്ചഡ് മാര്യേജിന്റെ” ശ്രംഗലയില്‍ കൊര്‍ത്തിടാന്‍ തുനിയുമ്പോഴുണ്ടാകുന്ന ദുരന്തവും വിവാഹബന്ധങ്ങളുടെ തകര്‍ച്ചയും കണ്ടാലും മതാപിതാക്കള്‍ക്ക് കൂറ് സ്വന്തം സമ്പ്രദായത്തൊടു തന്നെ. ഏത് സംസ്കാരത്തില്‍ വളര്‍ന്നാലും അവര്‍ നല്ല പൗരന്മാരായി വളരണം എന്നതാണ് ഫൊക്കാനാ വനിതാ ഫോറത്തിന്റെ അഭിപ്രായമെന്ന് വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.ഇനിയും യുവതികള്‍ അമേരിക്കന്‍ സാംസ്കാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നല്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നു അവര്‍ അറിയിച്ചു.

ഇങ്ങനെയൊക്കെയെങ്കിലും വനിതകള്‍ക്ക് മലയാളി സമൂഹത്തിലും വീട്ടിലും അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ലെന്നവര്‍ പറയുന്നു. പല വീടുകളിലും വനിതകളാണ് കൂടുതല്‍ സമ്പാദിക്കുന്നതും. എന്നാലും അവര്‍ക്ക് അംഗീകാരമോ അവകാശമോ ഇല്ല, ഇത് മാറേണ്ടുന്ന സമയം അതിക്രമിച്ചു എന്നും ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.