കലാഭവന് മണിക്ക് ഫോക്കാന ആദരാഞ്ജലികള് അര്പ്പിച്ചു
പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി എഴുതിയ നാടന് വരികള് നാടന് ശൈലിയില്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജനശ്രദ്ധ പിടിച്ചുപറ്റിയത്. നാടന് പാട്ടുകള്ക്കും നാടന് കലരുപങ്ങള്കും പുതിയ മാനം ശ്രിഷ്ടിച്ച അനശ്വര കലാകാരനായിരുന്നു മണി.

സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന് രാജപ്പന്റെ വേഷം മലയാളികള് രണ്ട് കൈയും നീട്ടി സ്വികരിക്കുയയിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന് എന്നീ ചിത്രങ്ങളില് അദ്ദേഹം ശരിക്കും ജിവിക്കുന്ന ഒരു കഥാപാത്രമായിഭ. ഒരു പാവപ്പെട്ട കുടുംബത്തില് ജനിച്ചു സൂപ്പര് സ്റ്റാര് ആയപ്പോഴും സാധാരണക്കരനായി ജിവിച്ച അദ്ദേഹത്തിന്റെ ജീവിതം മലയാളിക്ക് മാത്രുകയകെട്ടെ. കലാഭവന് മണി എന്ന അനശ്വര കലകരെന്റെ നിര്യാണത്തില് ഫോക്കാനയുടെ ആദരാഞ്ജലികള്.

ഫോക്കാനക്ക് വേണ്ടി പ്രസിടണ്ട് ജോണ് പി ജോണ്ഷ സെക്രട്ടറി വിനോദ് കെയാര്കെ., ട്രഷറര് ജോയി ഇട്ടന്, ട്രസ്റ്റി ബോര്ഡ് ചെയര്മാന് പോള് കറുകപ്പള്ളില് , എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കണ്വഷന് ചെയര്മാന് ടോമി കോക്കാട്ട് എന്നിവര് അനുശോചനം രേഖപ്പെടുത്തി.