കെ.പി.സി.സി. സെക്രട്ടറി അഡ്വ. ജോണ്‍സണ്‍ ഏബ്രഹാം ഫൊക്കാന കണ്‍വന്‍ഷനില്‍ സംബന്ധിക്കും

7ന്യൂജേഴ്‌സി: ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ സംബന്ധിക്കുവാനായി കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി സെക്രട്ടറി അഡ്വ. ജോണ്‍സണ്‍ ഏബ്രഹാം അമേരിക്കയിലെത്തും. അഖില കേരള ബാലജനസഖ്യത്തിലൂടെ നേതൃത്വ പടവുകള്‍ ചവുട്ടിയ അദ്ദേഹം കെ.എസ്‌.യു. മാവേലിക്കര താലൂക്ക്‌ പ്രസിഡന്‍റ്‌, ആലപ്പുഴ ജില്ലാ കെ.എസ്‌.യു., യൂത്ത്‌ കോണ്‍ഗ്രസ്‌ എന്നിവയുടെ ചുമതലക്കാരനും, അലപ്പുഴ ഡി.സി. സി. സെക്രട്ടറി, മാവേലിക്കര ബിഷപ്പ്‌ മൂര്‍ കോളജിനെ പ്രതിനിധീകരിച്ച്‌ കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

കെ.പി.സി.സിയുടെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കോ ഓര്‍ഡിനേറ്ററായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന അഡ്വ. ജോണ്‍സണ്‍ കേരള യൂണിവേഴ്‌സിറ്റി സെനറ്റ്‌ അംഗവുമാണ്‌. ആലപ്പുഴ ജില്ലയിലെ കറ്റാനം സ്വദേശിയായ അഡ്വ. ജോണ്‍സണ്‍ ഏബ്രഹാം മാവേലിക്കര ബാറില്‍ ക്രമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനായി പ്രാക്‌റ്റീസ്‌ ചെയ്യുന്നു. അമേരിക്കയിലെ പ്രവാസി മലയാളികളുടെ അശംസകളും അഭിനന്ദനങ്ങളും അര്‍പ്പിക്കുന്നതോടൊപ്പം അദ്ദേഹത്തെ അമേരിക്കയിലേക്ക്‌ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന്‌്‌ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ന്യൂജേഴ്‌സി ചാപ്‌റ്റര്‍ സെക്രട്ടറിയും ഫൊക്കാന റീജണല്‍ വൈസ്‌ പ്രസിഡന്‍റുമായ സജി മാത്യു അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സജി മാത്യുവുമായി ബന്ധപ്പെടാവുന്നതാണ്‌. നമ്പര്‍: 201 925 5763

Other News