സ്വന്തം ലേഖകന്‍

കോട്ടയം: കേരളത്തിനു ഒരുപാടു ആശയങ്ങള്‍ ഉണ്ടെന്നും അത് പ്രാവര്‍ത്തികമാക്കിയാലെ നാടിനു ഗുണകരമാകു എന്നും ജോസ് കെ മാണി എംപി പറഞ്ഞു. ആശയങ്ങള്‍ പ്രായോഗികമായാലേ നേട്ടങ്ങള്‍ ഉണ്ടാകൂ. അതിനായി ഇന്‍ക്യുബെട്ടര്‍ സെന്ററുകള്‍ തുടങ്ങണം. ജില്ലാ അടിസ്ഥാനത്തില്‍ ടെക്നോപാര്‍ക്ക് മാതൃകയില്‍ ഇന്ക്യുബെട്ടര്‍ സെന്ററുകള്‍ തുടങ്ങിയാല്‍ യുവ ജനതയ്ക്ക് അത് വന്‍ കുതിച്ചുചാട്ടമാകും. അതിനായി ഫൊക്കാന മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഇന്ന് യുവത നയിക്കുന്ന ഇന്ത്യയാണ്. അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഏറ്റവും കൂടുത്തല്‍ യുവാക്കള്‍ ഉള്ള രാജ്യമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഫൊക്കാനാ കേരളകണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ജോസ് കെ മാണി എംപി ഭദ്രദീപം കൊളുത്തി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി.ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്സിക്യുട്ടീവ്‌ വൈ. പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പ്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, മാധവന്‍ നായര്‍,ടീസ് ചാക്കോ ലീലാ മാരേട്ട്, വര്‍ഗീസ്‌ പ്ലാമൂട്ടില്‍, തോമസ്‌ ഫിലിപ്. ടിഎം സാമുവല്‍, ലൈസി അലക്സ്,രൂപു തോമസ്‌ എബ്രഹാം,അഡ്വ. ടോമി കല്ലാനി, ജോസഫ് കുരുവിള( കോലാലംപൂര്‍ ഇന്ത്യ ചേംബര്‍ ഓഫ് കൊമേഴ്സ്‌, മലേഷ്യ),തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു.