ചുരം കടന്നെത്തിയ കുഞ്ഞുണ്ണിയും, മായയും ഫൊക്കാനാ കണ്‍വന്‍ഷനില്‍

ചിക്കാഗോ : ഫൊക്കാനായുടെ 16-മത് ദേശീയ കണ്‍വന്‍ഷനിലെ താര സാന്നിദ്ധ്യങ്ങള്‍ക്ക് പ്രത്യേകതകള്‍ ഏറെ. ഭരതന്റെ സ്ഥിരം നായകനായിരുന്ന മനോജ് കെ. ജയനോടൊപ്പം തന്റെ മൂന്ന് നായികനമാര്‍ വേദിയിലുണ്ടായിരുന്നു. സുവര്‍ണ്ണമാത്യൂ, ദിവ്യാഉണ്ണി.

1997 ല്‍ പുറത്തിറങ്ങിയ ഭരതന്റെ ‘ചുരം’ എന്ന സിനിമ മലയാളി മറക്കില്ല. കുഞ്ഞുണ്ണിയും, മായയും. മനോജ് കെ.ജയനും, ദിവ്യാഉണ്ണിയും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ചുരം. മലയോരകര്‍ഷകരുടേയും, കാടിന്റെയും ജീവിതം അതീവ ഭംഗിയോടെ മലയാളത്തിനു സമ്മാനിച്ച ചുരത്തിലെ നായികയും നായകനും ഫൊക്കാനാ കണ്‍വന്‍ഷനില്‍ കണ്ടുമുട്ടിയപ്പോള്‍ അത് ഓര്‍മ്മകളുടെ വസന്തകാലമായി.

വിവാഹശേഷം അഭിനയരംഗത്തു നിന്നും വിട്ടുനില്‍ക്കുന്ന ദിവ്യാഉണ്ണി ഹൂസ്റ്റണില്‍ നൃത്ത ക്ലാസ്സുകളിലും, നൃത്തവേദിയിലും സജീവമാണ്. മനോജ് കെ. ജയനാകട്ടെ മലയാളത്തിലൂടെ തമിഴ്, തെലുങ്ക് ഭാഷകളിലും തിരക്കുള്ള നടനുമായി കഴിഞ്ഞിരിക്കുന്നു.

എങ്കിലും ഭരതന്‍ എന്ന ചലച്ചിത്ര പ്രതിഭയുടെ വെങ്കലും, ചുരവും, ചമയവുമൊക്കെ മനോജ് കെ.ജയന്റെ കരിയറിലെ മറക്കാനാവാത്ത കഥാപാത്രങ്ങളെയാണ് മലയാളിക്ക് നല്‍കിയത്.

80521_churam

Other News