ജോണ്‍ പി. ജോണ്‍, വിനോദ്‌ കെയാര്‍കെ, ഫിലിപ്പോസ്‌ ഫിലിപ്പ്‌ സാരഥികള്‍

ചിക്കാഗോ: വാശിയും വീറും ഉണ്ടായിരുന്നുവെങ്കിലും അവസാനഘട്ടത്തില്‍ ഒത്തൊരുമ പ്രകടമാക്കി സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്താന്‍ ഫൊക്കാനയ്‌ക്കായി.

പ്രസിഡന്റായി കാനഡയില്‍ നിന്നുള്ള ജോണ്‍ പി. ജോണിനേയും, ട്രഷററായി വെസ്റ്റ്‌ ചെസ്റ്ററില്‍ നിന്നുള്ള ജോയി ഇട്ടനേയും എതിരില്ലാതെ തെരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റായി ന്യൂയോര്‍ക്കില്‍ നിന്നുള്ള വിനോദ്‌ കെയാര്‍കെയ്‌ക്കും എതിരില്ലായിരുന്നു.

സെക്രട്ടറി സ്ഥാനത്തേക്ക്‌ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷനില്‍ നിന്നുള്ള ഫിലിപ്പോസ്‌ ഫിലിപ്പും, ചിക്കാഗോയില്‍ നിന്നു നിലവിലുള്ള ട്രഷറര്‍ വര്‍ഗീസ്‌ പാലമലയിലുമാണ്‌ രംഗത്തുണ്ടായിരുന്നത്‌. വൈസ്‌ പ്രസിഡന്റായി ചിക്കാഗോയില്‍ നിന്നുള്ള ജോയി ചെമ്മാച്ചേലും, ഹഡ്‌സണ്‍വാലിയില്‍ നിന്നുള്ള ജോസഫ്‌ കുര്യപ്പുറവും. ഒടുവില്‍ സമവായത്തിലൂടെ വൈസ്‌ പ്രസിഡന്റായി ജോയി ചെമ്മാച്ചേലിനേയും, സെക്രട്ടറിയായി വിനോദ്‌ കെയാര്‍കെയെയും ജനറല്‍ബോഡി തെരഞ്ഞെടുത്തു. ഫിലിപ്പോസ്‌ ഫിലിപ്പിനെ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റാക്കി. പ്രസിഡന്റ്‌ കാനഡയില്‍ നിന്നായതിനാല്‍ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ പദത്തിനു പ്രത്യേക പ്രധാന്യം കൈവരുന്നു.

മറ്റ്‌ ഭാരവാഹികള്‍: അസോസിയേറ്റ്‌ സെക്രട്ടറി- ജോസഫ്‌ കുര്യപ്പുറം, അഡീഷണല്‍ അസോസിയേറ്റ്‌ സെക്രട്ടറി- വര്‍ഗീസ്‌ പാലമലയില്‍, അസോസിയേറ്റ്‌ ട്രഷറര്‍- സണ്ണി ജോസഫ്‌ (കാനഡ), അഡീഷണല്‍ അസോസിയേറ്റ്‌ ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്‌ (മിഷിഗണ്‍).

ഇന്റേണല്‍ ഓഡിറ്റര്‍: വര്‍ഗീസ്‌ ഉലഹന്നാന്‍, ഫിലിപ്പോസ്‌ ചെറിയാന്‍.

ജോണ്‍ ഐസക്ക്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറും, ഷഹി പ്രഭാകരന്‍, ലീല മാരേട്ട്‌ എന്നിവര്‍ കമ്മീഷണര്‍മാരുമായിരുന്നു.

നാഷണല്‍ കമ്മിറ്റി അംഗങ്ങളായി മാധവന്‍ ബി. നായര്‍, ലൈസി അലക്‌സ്‌, ശ്രീകുമാര്‍ ഉണ്ണിത്താന്‍, മാത്യു ഏബ്രഹാം, ബെന്‍ പോള്‍, ഷാനി ഏബ്രഹാം, ശബരിനാഥ്‌ നായര്‍, സുനില്‍ നായര്‍, എം.കെ. മാത്യൂസ്‌, ബോസ്‌ വി. കുഴിക്കാട്ട്‌, സനില്‍ ഗോപിനാഥ്‌, ഏബ്രഹാം വര്‍ഗീസ്‌ എന്നിവരേയും, കാനഡയില്‍ നിന്നുള്ള കമ്മിറ്റി അംഗമായി ബിജു കട്ടത്തറയേയും തെരഞ്ഞെടുത്തു.

യൂത്ത്‌ മെമ്പര്‍- അജിന്‍ ആന്റണി. യൂത്ത്‌ മെമ്പര്‍ (കാനഡ) ജോമി ജോസഫ്‌, ജെയിന്‍ ജോസഫ്‌.

ആര്‍.വി.പിമാരായി ഡോ. ജോസ്‌ കാനാട്ട്‌ (റീജിയണ്‍-2), ജോര്‍ജ്‌ ഓലിക്കല്‍ (റീജിയന്‍-3), ജോര്‍ജ്‌ ജോസഫ്‌ നടയില്‍ (റീജിയണ്‍ -5), ഏബ്രഹാം വര്‍ഗീസ്‌ (റീജിയന്‍-7), സന്തോഷ്‌ നായര്‍ (റീജിയന്‍-7), കുര്യന്‍ ബേബി പ്രാക്കാനം ((റീജിയന്‍-9).

ട്രസ്റ്റി: പോള്‍ കറുകപ്പള്ളി, ജോര്‍ജി വര്‍ഗീസ്‌.

ട്രസ്റ്റി- യൂത്ത്‌: വിപിന്‍ രാജ്‌.

കാനഡ: മാറ്റ്‌ മാത്യു.
80819_bhara_2

Other News