ജോണ് പി. ജോണിനെ `നാമി’ അവാര്ഡ് ജേതാവായി തെരഞ്ഞെടുത്തതില് ഫൊക്കാന അഭിനന്ദിച്ചു

81190_trustieee

ഫൊക്കാന പ്രസിഡന്റും കരുത്തുറ്റ തേരാളിയും നോര്ത്ത് അമേരിക്കയില് സാമുഹിക സംസ്കരിക രംഗങ്ങളില് ജലിച്ചു നില്കൂന്ന ജോണ് പി. ജോണിനെ `നാമി’ (പ്രവാസി ചാനല് നല്കുന്ന നോര്ത്ത് അമേരിക്കന് മലയാളീ ഓഫ് ദി ഇയര്) അവാര്ഡ് ജേതാവായി തെരഞ്ഞുടുത്തതില് അതിയായ സന്തോഷവും അതിനോടൊപ്പം തന്നെ ഇതു അര്ഹതക്കുള്ള അംഗീകാരും കുടി ആണ് എന്നും അഭിപ്രായപ്പെട്ടു .ജോണ് പി. ജോണ് ഫൊക്കാന പ്രസിഡന്റ് ആയതിനു ശേഷം ചാരിറ്റിക്ക് മുന്തൂക്കം നല്കിക്കൊണ്ടുള്ള പ്രവര്ത്തനവുമായി മുന്നോട്ടു പോകുവാനും, പരമാവധി ചാരിറ്റി പ്രവര്ത്തനങ്ങള് ചെയ്യുവാനും, പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുവാനും അദ്ദേഹം തീരുമാനനിച്ചു.

ഓരോ വര്ഷവും സാധാരണക്കാര്ക്കും അവരുടെ കുട്ടികള്ക്കും കൊടുക്കുന്ന കാരുണ്യവും അംഗീകാരവുമാണ് ഫൊക്കാനയുടെ വളര്ച്ചയ്ക്ക് കാരണമെന്ന് ജോണ് പി. ജോണ് അഭിപ്രായപ്പെട്ടു. ഇതുതന്നെ അദ്ദേഹത്തിന്റെ മനുഷ സ്നേഹത്തിന്റെ ഒരു തെളിവാണ്. എപ്പോഴും ചിരിച്ചു കൊണ്ടു കാണപ്പെടുന്ന ജോണ് പി. ജോണ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റുന്ന വെക്തിത്തതിന്റെ ഉടമയാണ്.

1968 ല് ഇരുപതു അഗംങ്ങളുമായി ആരംഭിച്ച ടോറന്റോ മലയാളീ സമാജം നോര്ത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളില്ഒന്നായി മാറ്റിയതില് ജോണ് പി. ജോണ്ന്റെ സംഘടന പാടവത്തിനു ഒരു തെളിവാണ്.ഫൊക്കാന പ്രസിഡന്റ് അയ ജോണ് പി. ജോണ് പത്തു തവണ ടോരന്റ്റോ മലയാളീ സമാജത്തിന്റെ പ്രസിഡന്റ് ആയി എന്ന് പറയുമ്പോള് തന്നെ അദ്ദേഹത്തിന്റെ ജനപിന്തുണ മനസിലാകും
കാനഡയിലെ അറിയപ്പെടുന്ന വെവസായി കുടി അയ ജോണ് പി ജോണ്. കോട്ടയം കളത്തില്പ്പടി സൊദേശി ആന് ആണ് ഭര്യ.

.സെക്രട്ടറി വിനോദ് കെയാര്കെ. ട്രഷറര് ജോയി ഇട്ടന് . ട്രസ്റ്റി ബോര്ഡ് ചെയര്മാന് പോള് കറുകപ്പള്ളില്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, ജോയിന്റ് ട്രഷറര് സണ്ണി ജോസഫ്, അസോ. ജോയിന്റ് ട്രഷറര് ഡോ. മാത്യു വര്ഗീസ്, ട്രസ്റ്റി ബോര്ഡ് സെക്രട്ടറി ബോബി ജേക്കബ്, കമ്മിറ്റി അംഗങ്ങള് തുടങ്ങി നിരവധി നേതാക്കള് ജോണ് പി. ജോണിനെ അഭിനന്ദിച്ചു .

81190_trustieee

Other News