ജോര്‍ജ് ഓലിക്കല്‍ ഫൊക്കാനാ ആര്‍.വി.പി.

ഫിലഡല്‍ഫിയ: ജോര്‍ജ് ഓലിക്കല്‍ ഫൊക്കാനാ റീജിയണല്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സംഘാടകന്‍, നാടക കലാകാരന്‍, പത്രലേഖകന്‍, കഥാകൃത്ത് എന്നീ നിലകളില്‍ മുദ്രപതിപ്പിച്ച ഓലിക്കലിന്റെ തെരഞ്ഞെടുപ്പില്‍ പമ്പാ മലയാളി അസ്സോസിയേഷന്‍ അഭിനന്ദിച്ചു.

ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ മേഖലകളുടെ ചുമതലയാണ് ജോര്‍ജ് ഓലിക്കലിനുള്ളത്.

പമ്പാ മലയാളി അസോസിയേഷന്‍ സ്ഥാപക നേതാക്കളില്‍ ഒരാള്‍, രണ്ടു തവണ പമ്പാ പ്രസിഡന്റ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം സ്ഥാപക നേതാക്കളിലൊരാള്‍, ട്രൈസ്റ്റേറ്റ് കേരളാഫോറം മുന്‍ ചെയര്‍മാന്‍, ഐ.എ.സി.എ. മുന്‍ പ്രസിഡന്‌റ് മനീഷി നാഷ്ണല്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമാ ഡയറക്ടര്‍, ഫൊക്കാനാ മുന്‍ നാഷ്ണല്‍ കമ്മറ്റി മെമ്പര്‍, ഫൊക്കാനാ മുന്‍ അസോസിയേറ്റ് ട്രഷറാര്‍, ഫൊക്കാനാ സ്‌പെല്ലിങ്ബീ റീജിയണല്‍ ഡയറക്ടര്‍, പമ്പ-ഫൊക്കാനാ- ട്രൈസ്റ്റേറ്റ് കേരളാഫോറം സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിവിധ വര്‍ഷങ്ങളിലെ മികച്ച സാമൂഹ്യസേവനകനുള്ള പുരസ്‌ക്കാര ജേതാവ്, കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ ടി.എം. എബ്രഹാം രചിച്ച ‘യയാതി’ നാടകത്തിലെ യയാതിയെ അവതരിപ്പിച്ച് മികച്ച നടനുള്ള പുരസ്‌ക്കാര ജേതാവ് 150 സ്റ്റേജുകളില്‍ അവതരിപ്പിക്കപ്പെട്ട മദര്‍ തെരേസാ നാടകം ഫിലഡല്‍ഫിയയില്‍ സംവിധാനം ചെയ്തവരിപ്പിക്കുമ്പോള്‍ സോഫി തടവയലിനൊപ്പം പ്രവര്‍ത്തിച്ച നാടക സംവിധായകന്‍, വിവിധ പ്രസിദ്ധീകരണങ്ങളിലെ കഥാകൃത്തും വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ പ്രോഗ്രാം സയന്റിസ്റ്റ് എന്നീ നിലകളില്‍ സാര്‍ത്ഥകമാണ് കഴിഞ്ഞ 22 വര്‍ഷത്തെ സാമൂഹികസേവന മികവിനുടമയായ ജോര്‍ജ്ജ് ഓലിക്കലിന്റെ പ്രവര്‍ത്തനരംഗം. ആ നിലയ്ക്ക് ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജോര്‍ജിന്റെ സ്വപ്നലബ്ധി സുപ്രധാനമാണ് എന്ന് മനീഷി നാഷ്ണല്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമാ ഡയറക്ട്ര്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍ പറഞ്ഞു.

81213resize_1405673723

Other News