ജോര്‍ജ് മാമ്മന്‍ കോണ്ടൂരിനെയും, ജിജിമോന്‍ മാത്യുവിനെയും ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ ആദരിച്ചു

ന്യൂയോര്‍ക്ക്: പത്തനംതിട്ട ഡി.സി.സി സെക്രട്ടറി ജോര്‍ജ് മാമ്മന്‍ കോണ്ടൂരിനെയും, ജിജിമോന്‍ മാത്യുവിനും ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ന്യൂഹൈഡ് പാര്‍ക്കിലുള്ള ഫൈവ് സ്റ്റാര്‍ ഇന്‍ഡ്യന്‍ റെസ്റ്റൊറന്റില്‍ ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ വൈസ് പ്രസിഡന്റ് ഡോ. ജോസ് കാനാട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ചായിരുന്നു സ്വീകരണം നല്‍കി ആദരിച്ചത്.

ചടങ്ങില്‍ ഡോ. കാനാട്ട് സ്വാഗതം ആശംസിച്ചു. ഷിക്കാഗോയില്‍ നടന്ന കണ്‍വെന്‍ഷനിലും പങ്കെടുത്ത ഇവരെ ബി.ഒ.ടി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ അഭിനന്ദിച്ചു സംസാരിച്ചു.

യോഗത്തില്‍ ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജെനറല്‍ സെക്രട്ടറി വിനോദ് കെയാര്‍ക്കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ജയ്ഹിന്ദ് ടി.വി യു.എസ്.എ ഡയറക്ടര്‍ ജിന്‍സ്മോന്‍ സാഖറിയ, ജോര്‍ജ് കൊട്ടാരം, കേരള ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റ് ജേക്കബ് ഏബ്രഹാം, വര്‍ഗീസ് ഉലഹന്നാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോര്‍ജ് മാമ്മന്‍ തന്റെ മറുപടി പ്രസംഗത്തില്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

81480_kondoor

Other News