ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയും ഇന്ത്യയിലെ മിസൈല് രംഗത്തിന്റെ പിതാവുമായിരുന ഡോ. എ.പി.ജെ അബ്ദുള്കലാമിന്റെ വിയോഗത്തില് ഫൊക്കാന അഗാധ ദുഖം പ്രകടിപ്പിച്ചു. അദ്ധേഹത്തിന്റെ വേര്പാടുണ്ടാക്കിയ വിടവ് നികത്താനാവാത്തതാണെന്നു ഫൊക്കാന പ്രസിഡന്റ് ജോണ് പി. ജോണ്, സെക്രട്ടറി വിനോദ് കെയാര്കെ എന്നിവര് ചൂണ്ടിക്കാട്ടി.
തമിഴ്നാട്ടിലെ രാമേശ്വരത്ത് ഇടത്തരം മുസ്ലിം കുടുംബത്തില് ജനിച്ച അദ്ദേഹം പ്രഗല്ഭനായ മിസൈല് സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമാണ്. തന്റെ ജനകീയ നയങ്ങളാല്, ജനങ്ങളുടെ രാഷ്ര്ടപതി എന്ന പേരില് പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25 നു സ്ഥാനമൊഴിഞ്ഞു.
2002 ല് ലക്ഷ്മി സൈഗാളിനെ പരാജയപ്പെടുത്തിയാണ് കലാം ഇന്ത്യയുടെ രാഷ്ര്ടപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന് നാഷണല് കോണ്ഗ്രസ്സും, ഭാരതീയ ജനതാ പാര്ട്ടിയും ഒരുപോലെ പിന്തുണച്ച സ്ഥാനാര്ത്ഥിയായിരുന്നു അബ്ദുള് കലാം. അദേഹത്തിന്റെ സീകാര്യതഇതില് നിന്ന് വെകത്വമാവുന്നതാണ്.
രാഷ്ര്ടപതി സ്ഥാനത്തേക്കെത്തുന്നതിനു മുമ്പ് കലാം നിരവധി ഗവേഷണ സ്ഥാപനങ്ങളില് ഉന്നതസ്ഥാനങ്ങള് വഹിച്ചിരുന്നു. ബഹിരാകാശ ഗവേഷണകേന്ദ്രം, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം എന്നിവിടങ്ങളില് കലാം സേവനമനുഷ്ടിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയില് അദ്ദേഹത്തിന്റെ സംഭാവനകള് കണക്കിലെടുത്ത് ഭാരതത്തിന്റെ മിസ്സൈല് മനുഷ്യന് എന്ന് കലാമിനെ രാജ്യം അനൗദ്യോഗികമായി വിശേഷിപ്പിച്ചിരുന്നു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും സാങ്കേതിക വിദ്യാവികസനത്തിനും ഏകോപനത്തിനും എല്ലാം അബ്ദുള്കലാം നല്കിയ സംഭാവനകള് വിലമതിക്കാനാവാത്തതാണ്. പൊക്രാന് അണ്വായുധ പരീക്ഷണത്തിനു പിന്നില് സാങ്കേതികമായും, ഭരണപരമായും കലാം ഒരു സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.
ഫോക്കനക വേണ്ടി ട്രഷറര് ജോയി ഇട്ടന്, ട്രസ്റ്റി ബോര്ഡ് ചെയര്മാന് പോള് കറുകപ്പള്ളില്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്തുടങ്ങിയവരും അനുശോചിച്ചു.