മാധ്യമ സെമിനാറിലും നിറഞ്ഞു നിന്നത് അമേരിക്കന്‍ മലയാളികളുടെ ഭാഷാസ്നേഹം. പങ്കെടുത്തവരെല്ലാം പ്രതികൂല സാഹചര്യത്തിലും പത്രങ്ങള്‍ നടത്തുന്ന അമേരിക്കന്‍ മലയാളികളെ പ്രശംസിച്ചു.

ഫാദര്‍ ബോബി അലക്സ്‌ (ദീപിക ചീഫ് എഡിറ്റര്‍)

പ്രതികരണം ക്രിയാത്മകമാകണം. അത് വഴി ജനാധിപത്യം നിലനില്‍ക്കട്ടെ.മാധ്യമങ്ങള്‍ക്ക് പ്രസ്ഥാനങ്ങളെ വളര്‍ത്തുവാനും തളര്‍ത്തുവാനും സാധിക്കും

കെഎ ഫ്രാന്‍സിസ് (മലയാള മനോരമ)

കമ്മ്യുണിക്കേഷന്‍ ഇല്ലാത്തതാണ് പ്രധാന പ്രശ്നം. മാധ്യമങ്ങളുടെ ജോലി ആശയ വിനിമയം സാധ്യമാക്കുക എന്നതാണ്.

ഐ.വി ബാബു (മംഗളം)

എന്നും ഒന്നാം പേജ് ലീഡ് തിരഞ്ഞിരിക്കുകയാണ് ഞങ്ങള്‍. വിവാദങ്ങളും പ്രസ്താവനകളും കൊണ്ട് സമ്പന്നമാണ് കേരളം. മാധ്യമങ്ങളും നിലനില്‍പ്പിനു വേണ്ടി പൊരുതുന്നു.
മാര്‍ക്കറ്റ് നിശ്ചയിക്കുന്ന രീതിയിലേക്ക് മാധ്യമങ്ങള്‍ മാറി. മാധ്യമ ലോകത്ത് വലിയ വിസ്ഫോടനങ്ങള്‍ക്ക്‌ കാലം കാത്തിരിക്കുന്നു.

ജോര്‍ജ് പൊടിപ്പാറ (മാതൃഭൂമി)

ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് ദൌത്യങ്ങള്‍ ഇല്ല. വാര്‍ത്താ വിന്യാസ്യത്തില്‍ വെല്ലുവിളിയും ഇല്ല. പകരം വലിയൊരു നിസ്സായതയാണ്.തിരുത്തല്‍ ശക്തിയാകണം മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ക്ക് കുറച്ചു സാവകാശം കൊടുക്കണം. അവര്‍ പുതിയൊരു ലോകത്തെ സൃഷ്ടിക്കും . തീര്‍ച്ച.

ശ്രീകുമാര്‍ ( ജന്മഭൂമി)

വിവാദങ്ങളുടെ പിറകെ മാത്രമല്ല നല്ല വാര്‍ത്തകളിലും മാധ്യമങ്ങള്‍ ഇടപെടുന്നുണ്ട്. വിവാദങ്ങള്‍ വരും പോകും. മാധ്യമങ്ങള്‍ പ്രസ്ഥാനങ്ങളെ സൃഷ്ടിക്കുന്നില്ല. പകരം അവയെ
നയിക്കുന്നു.