നമ്മുടെ ഭാവി നമ്മുടെ കരങ്ങളില്‍’; സെമിനാര്‍ ഫൊക്കാനാ കണ്‍വന്‍ഷനില്‍ |

8ഷിക്കാഗോ: ജീവിതത്തിലെ `പ്രതിസന്ധികളും പരിഹാരങ്ങളും’ എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രശസ്‌ത മനശാസ്‌ത്ര വിദഗ്‌ധനായ ഡോ. ലൂക്കോസ്‌ മണിയാട്ട്‌ നയിക്കുന്ന സെമിനാര്‍ ജൂലൈ 4 മുതല്‍ 6 വരെ ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാനാ കണ്‍വന്‍ഷനില്‍ ഉണ്ടായിരിക്കുന്നതാണ്‌.

കുക്ക്‌ കൗണ്ടി ഹെല്‍ത്ത്‌ ആന്‍ഡ്‌ ഹോസ്‌പിറ്റല്‍ സിസ്റ്റത്തിന്റെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ആഗ്‌നസ്‌ തേരാടി, അറ്റോര്‍ണി ദീപ പോള്‍, സൂസന്‍ ഇടമല, തങ്കമ്മ പോത്തന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതാണ്‌. ഷിജി അലക്‌സ്‌ ആണ്‌ സെമിനാര്‍ മോഡറേറ്റര്‍.

പ്രായ-വര്‍ഗ്ഗ ഭേദമെന്യേ നിങ്ങള്‍ക്ക്‌ എങ്ങനെ സന്തോഷപ്രദമായ ഒരു ജീവിതം നയിക്കാന്‍ കഴിയുമെന്ന്‌ യഥാര്‍ത്ഥ ജീവിതത്തിലെ ഉദാഹരണങ്ങള്‍ സഹിതം ബോധ്യപ്പെടുത്തുന്നതായിരിക്കും. ജീവിത വിജയം കണ്ടെത്തിയവരുടെ ഉത്തേജനം നല്‍കുന്ന കഥകളും ഇതോടൊപ്പം സംഘാടകര്‍ അവതരിപ്പിക്കുന്നതാണ്‌. മാനുഷീക ബന്ധങ്ങള്‍, സാമൂഹികവും, സാംസ്‌കാരികവുമായ ഇടപഴകല്‍, ആരോഗ്യം എന്നിവയ്‌ക്ക്‌ ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാണ്‌ ഈ ക്ലാസ്‌. സെമിനാറില്‍ പങ്കെടുക്കുന്നവരില്‍ നിന്നുള്ള സംശയങ്ങള്‍ക്ക്‌ നിയമോപദേശകരും സാമ്പത്തിക വിദഗ്‌ധരും മറുപടി നല്‍കുന്നതാണ്‌. വര്‍ഗീസ്‌ പാലമലയില്‍ (ഫൊക്കാനാ ട്രഷറര്‍) അറിയിച്ചതാണിത്‌.

Other News