പോള്‍ കറുകപ്പള്ളി ഫൊക്കാന ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍ സ്ഥാനാര്‍ഥി

2

 

 

 

 

 

 

 

 

ജൂലൈ നാല്‌ മുതല്‍ ചിക്കാഗോ ഒഹയര്‍ ഹയറ്റ്‌ റീജന്‍സിയില്‍ അരങ്ങേറുന്ന ഫൊക്കാനാ ദേശീയ കണ്‍വന്‍ഷനില്‍ പോള്‍ കറുകപ്പള്ളി ഫൊക്കാന ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍ സ്ഥാനാര്‍ഥിയായി മത്സര രംഗത്ത്‌. ഫൊക്കാനയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തോമ്പോള്‍ അന്നും ഇന്നും ഒരുപോലെ നടക്കുന്നു. അമേരിക്കയില്‍ മതസംഘടനകളുടെ കണ്‍വന്‍ഷനുകള്‍ ശക്തിപ്പെട്ടത്‌ 2000ത്തിനുശേഷമാണ്‌. അതു സെക്കുലര്‍ സംഘടനകളെ കുറച്ചൊക്കെ ബാധിച്ചു എന്ന്‌ വേണം പറയാന്‍.ഇപ്പോള്‍ ഫൊക്കാനയില്‍ 42 അംഗസംഘടനകളാണ്‌ ഉള്ളത്‌. ലോംഗ്‌ ഐലന്റിലും, ന്യൂജേഴ്‌സിയിലും ടാമ്പായിലുമൊക്കെപുതിയ അംഗസംഘടനകള്‍ ഉണ്ടായി.

1983 ല്‍ ഫൊക്കാന തുടക്കംകുറിച്ചതു മുതല്‍ സജീവ പ്രവര്‍ത്തകനാണ്‌ പോള്‍ കറുകപ്പള്ളി. എല്ലാ കണ്‍വന്‍ഷനിലും പങ്കെടുത്തു. രണ്ടു തവണപ്രസിഡന്റാവുകയും രണ്ടുതവണ ദേശീയകണ്‍വന്‍ഷന്‌ നേതൃത്വം കൊടുക്കുകയും ചെയ്‌തു. സാധാരണ പ്രസിഡന്റുപദം വിട്ടാല്‍ സംഘടനാ കാര്യങ്ങളില്‍ താത്‌പര്യമെടുക്കുന്നവര്‍ കുറവാണ്‌. അതിനൊരു അപവാദമാണ്‌ പോള്‍. സംഘനയ്‌ക്കുവേണ്ടി ഇങ്ങനെ അലയുന്നതുകൊണ്ട്‌ നേട്ടമെന്താണെന്നു ചോദിക്കാം. കയ്യിലെ പണവും സമയവുമൊക്കെയാണ്‌ നഷ്‌ടമാകുന്നത്‌. എന്നാലും അതൊരു ദിനചര്യയായി മാറി. എക്കാലവും സംഘടനയ്‌ക്കുവേണ്ടി നിരന്തരം പ്രവര്‍ത്തിക്കുമെന്നു പോള്‍. എത്രയും കാലം പ്രവര്‍ത്തിക്കാനാകുമോ അത്രയും കാലം ശക്തമായി പ്രവര്‌ത്തിക്കും.തിങ്കള്‍ മുതല്‍ വെള്ളി വരെ ജോലിയും വീടും. ശനിയും ഞായറും സംഘടനാ കാര്യങ്ങള്‍ക്ക്‌. ഇതാണ്‌ വര്‍ഷങ്ങളായി പോളിന്റെ ജീവിതചര്യ. വെള്ളിയാഴ്‌ച വൈകിട്ടോ ശനിയാഴ്‌ച രാവിലെയോ യാത്രപോകാനുള്ള തയാറെടുപ്പൊക്കെ സഹധര്‍മ്മിണി ലത പോള്‍ ഒരുക്കിവെച്ചിരിക്കും.സംഘടന പിളര്‍ന്നപ്പോള്‍ ഫൊക്കാനാ കണ്‍വന്‍ഷനെപ്പറ്റി ഏറെ ആശങ്കയുണ്ടായിരുന്നു. ഭാര്യയാണ്‌ ആശ്വസിപ്പിച്ചത്‌. പ്രവര്‍ത്തിപഥങ്ങളൊക്കെ നന്നായേ വന്നിട്ടുള്ളുവെന്നും അതുതന്നെ ഇനിയും സംഭവിക്കുമെന്ന്‌ ആശ്വസിപ്പിച്ചത്‌ ആയിരംപ്രതി ശരിയാവുകയും ചെയ്‌തു.സഹധര്‍മ്മിണിയില്‍ നിന്നും മക്കളില്‍ നിന്നുമുള്ള പൂര്‍ണ്ണ പിന്തുണ, അതുപോലെ ജോലിസ്ഥലത്തെ ഫ്‌ളെക്‌സിബിലിറ്റി എന്നിവയാണ്‌ സംഘടനാ പ്രവര്‍ത്തനത്തിന്‌ മുതല്‍ക്കൂട്ടാവുന്നതെന്ന്‌ പോള്‍ പറയുന്നു.

കാനഡയിലെ ഏഴു സംഘടനകളില്‍ ആറും ഫൊക്കാനയിലാണ്‌. അതിനാലാണ്‌ അടുത്ത കണ്‍വന്‍ഷന്‍ 20 വര്‍ഷത്തിനുശേഷം ജോര്‍ജ്‌ പി. ജോണിന്റെ നേതൃത്വത്തില്‍ കാനഡയിലേക്ക്‌ പോകുന്നത്‌. ന്യൂയോര്‍ക്കിലെ എല്ലാ സംഘടനകളും ഫൊക്കാനയിലുണ്ട്‌.ഫൊക്കാനയിലും ചില സ്ഥാനങ്ങളിലേക്ക്‌ ഇലക്ഷന്‍ നടക്കുന്നുണ്ട്‌. ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇലക്ഷന്‍ പാടില്ല എന്നു പറയാനാവില്ല. പല പ്രവര്‍ത്തനങ്ങളും പലപ്പോഴും ആരും അറിയുന്നില്ലെന്നതാണ്‌ സത്യം.

ന്യൂയോര്‍ക്ക്‌ മേഖലയില്‍ നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങുന്നമിക്കവരും ആദ്യം വിളിക്കുക പോളിനെയാണ്‌. അവയൊക്കെ ചുമതലയായി പോള്‍ ചെയ്യുകയും ചെയ്‌തു. അതിനാല്‍ തന്നെ പോളുമായുള്ള കടപ്പാടും വ്യക്തിബന്ധവും കാത്തുസൂക്ഷിക്കുന്നവരാണ്‌എല്ലാവരും.

ഓര്‍ത്തഡോക്‌സ്‌ സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗം അടക്കം ഒട്ടേറെ സമിതികളില്‍ പോള്‍ സജീവ അംഗമായി പ്രവര്‍ത്തിക്കുന്നു.

Other News