ഫൊക്കാനയുടെ അമരക്കാരന്‌ വള്ളംകളിയുടെ തറവാട്ടില്‍ സ്വീകരണം

ടൊറന്റോ: നോര്‍ത്ത്‌ അമേരിക്കന്‍ പ്രവാസികളുടെ വള്ളംകളി തറവാടായ ബ്രംപ്‌ടന്‍ മലയാളീ സമാജം ഫോക്കാനയുടെ പുതിയ പ്രസിഡണ്ട്‌ ആയി തിരഞ്ഞെടുക്കപ്പെട്ട കാനഡയിലെ പ്രമുഖ സഹൂഹ്യക പ്രവര്‍ത്തകനായ ശ്രീ ജോണ്‍ പി ജോണിന്‌ വന്‍പിച്ച സ്വീകരണം നല്‍കി .

ഇക്കഴിഞ്ഞ ശനിയാഴ്‌ച സമാജം സെന്ററില്‍ ഒരുക്കിയ സ്വീകരണത്തില്‍ ശ്രീ ജോണ്‍ പി ജോണിനെ പൊന്നാട അണിയിച്ചു സമാജം പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനം ആദരിച്ചു . ശ്രീമതി മേഴ്‌സി ഇലഞ്ഞിക്കല്‍,തോമസ്‌ വര്‍ഗീസ്‌ ,ബിജു തയ്യില്‍ചിറ , ജോയ്‌ ചെമ്മനോര്‍ തുടഞ്ഞിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു .

ഫോക്കാന 2016 ടോറോന്റോയില്‍ വന്‍വിജയമാക്കുമെന്നു ഫോക്കാന പ്രസിഡണ്ട്‌ ശ്രീ ജോണ്‍ പി ജോണ്‌ യോഗത്തില്‍ പ്രഖ്യാപിച്ചു. തന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാ സംഘടനകളെയും അതിന്റെ നേതാക്കളെയും ശ്രീ ജോണ്‍ പി യോഗത്തില്‍ നന്ദി അറിയിച്ചു.ഓഗസ്റ്റ്‌ 30 തിനു നടക്കുന്ന കാനഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിക്ക്‌ ഫൊക്കാനയുടെ എല്ലാ ആശംസകളും സഹകരണങ്ങളും അദേഹം അറിയിച്ചു.

ശ്രീ ജോണ്‌ പി ജോണ്‌ അര്‍പ്പണ ബോധമുള്ള ഒരു പ്രവാസി മലയാളീ നേതാവ്‌ ആണെന്നും അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ബ്രംപ്‌ടന്‍ മലയാളീ സമാജം പൂര്‍ണ്ണമായി പിന്തുണക്കുമെന്നും സമാജം പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനം പറഞ്ഞു .2016 ലെ ഫൊക്കാനാ ഒരു വന്‍ വിജയമാക്കാന്‍ എല്ലാ മലയാളീ സംഘടനകളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന്‌ ശ്രീമതി മേഴ്‌സി ഇലഞ്ഞിക്കല്‍ പറഞ്ഞു.

വളരെ ചുരുങ്ങിയ സമയതിനുള്ളില്‍ സംഘടിപ്പിച്ച സ്വീകരണ യോഗമായിട്ടും വളരയേറെ ആളുകള്‍ എത്തിച്ചേര്‍ന്നത്തില്‍ ശ്രീ തോമസ്‌ വര്‍ഗീസ്‌ എല്ലാവര്‍ക്കും നന്ദി രേഖപെടുത്തി.

81242_brampton_1

81242_brampton_2

Other News