ഫൊക്കാനാ ഇന്‍ഡോര്‍ ഗെയിംസ്‌ വിജയികള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു

ഷിക്കാഗോ: ജൂലൈ 5,6 തീയതികളില്‍ ഷിക്കാഗോയില്‍ വെച്ച്‌ നടന്ന കണ്‍വന്‍ഷനോടനുബന്ധിച്ച്‌ നടത്തിയ ഇന്‍ഡോര്‍ ഗെയിംസ്‌ വിജയികള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. ആറാം തീയതി ഞായറാഴ്‌ച നടന്ന ബാങ്ക്വറ്റ്‌ സമയത്ത്‌ ഇന്‍ഡോര്‍ ഗെയിംസ്‌ ചെയര്‍മാന്‍ കുര്യാക്കോസ്‌ തര്യന്‍ വിജയികളെ സ്റ്റേജിലേക്ക്‌ വിളിക്കുകയും സ്‌പോണ്‍സര്‍ ജോണ്‍ പി. മാത്യു ക്യാഷ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്‌തു. വിജയികളുടെ പേരുവിവരം ചുവടെ ചേര്‍ക്കുന്നു.

റമ്മി ഒന്നാം സ്ഥാനം: വര്‍ഗീസ്‌ തോമസ്‌
56 കളി ഒന്നാം സ്ഥാനം: ജോസ്‌ തറയില്‍, ജോയി കൊച്ചുപറമ്പില്‍, ജോസ്‌ താച്ചേട്ട്‌.
28 കളി ഒന്നാംസ്ഥാനം: ചാക്കോ കുര്യന്‍, ആന്റോ വര്‍ക്കി, ജേക്കബ്‌ മാത്യു.
28 കളി രണ്ടാം സ്ഥാനം: വര്‍ഗീസ്‌ തോമസ്‌, മാത്യു ജോര്‍ജ്‌, തമ്പി മാത്യു
ചെസ്‌ സബ്‌ ജൂണിയര്‍ ഒന്നാംസ്ഥാനം: നിഖില്‍ റോയി ചൗധരി.
ചെസ്‌ ജൂണിയര്‍ ഒന്നാം സ്ഥാനം: ജെഫിന്‍ ജയിംസ്‌
ചെസ്‌ മുതിര്‍ന്നവര്‍ ഒന്നാം സ്ഥാനം: ജേക്കബ്‌ മാത്യു.

ഫൊക്കാനയുടെ ആകര്‍ഷണവും ആവേശവുമായ ഇന്‍ഡോര്‍ ഗെയിംസില്‍ ന്യൂയോര്‍ക്ക്‌, ഷിക്കാഗോ, ഡാളസ്‌, ഫിലാഡല്‍ഫിയ, കാനഡ, ഫളോറിഡ, ഡിട്രോയിറ്റ്‌, ന്യൂജേഴ്‌സി, വാഷിംഗ്‌ടണ്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. ക്യാഷ്‌ അവാര്‍ഡുകളുടെ മുഴുവന്‍ തുകയും സ്‌പോണ്‍സര്‍ ചെയ്‌തത്‌ ജോണ്‍ പി. മാത്യുവാണ്‌.

ചെയര്‍മാന്‍ കുര്യാക്കോസ്‌ തര്യനോടൊപ്പം ജോണ്‍ കണ്ടത്തില്‍, സാം മാത്യു, ഇന്നസെന്റ്‌ ഉലഹന്നാന്‍ എന്നിവര്‍ ഇന്‍ഡോര്‍ ഗെയിംസ്‌ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചു.

81179resize_1405609762

Other News