ഫൊക്കാനാ കണ്‍വന്‍ഷനില്‍ പുഷ്പമേള

ചിക്കാഗോ : കേരളത്തില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് മാമന്‍ കൊണ്ടൂരിനൊരു സംശയം ഫൊക്കാന കണ്‍വന്‍ഷനില്‍ പുഷ്പമേളയോ. നിരവധി പുഷ്പമേളകള്‍ക്ക് നാട്ടില്‍ നേതൃത്വം നല്‍കിയ കൊണ്ടൂരിന് സംശയം ബാക്കി. ഫൊക്കാനാ കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തിയ ഫ്‌ളവര്‍ അറേഞ്ച്‌മെന്റ് മത്സരം കണ്ടാണ് ജോര്‍ജിന് ഇത്തരമൊരു സംശയമുണ്ടായത്.

ഈ പൂക്കളമത്സരം ആവേശകരമായ മത്സരമായിരുന്നു. തിരക്കിനിടയില്‍ നമുക്ക് ലഭിക്കാതെ പോകുന്ന അംഗീകാരത്തിന്റെ നിമിഷം കൂടിയാണ് ഇത്തരം മത്സരങ്ങള്‍.

ഫൊക്കാനാ വിമന്‍സ്‌ഫോറം ചെയര്‍മാന്‍ ലീലാ മാരേട്ട്, ലതാ കറുകപ്പിള്ളില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് പാനല്‍കൂടി സജീവമായതോടെ പൂക്കളമത്സരം ആവേശത്തിലായി. ഫൊക്കാനാ കണ്‍വന്‍ഷന്റെ വേദികളില്‍ പ്രായവ്യത്യാസമില്ലാതെ ആഘോഷിക്കുവാന്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ കണ്ട കാഴ്ച മത്സരങ്ങളെല്ലാം ആവേശകരമായമായിരുന്നു എന്നതാണ്. നാട്ടില്‍ നിന്നെത്തിയവര്‍ക്ക് ഇതൊരു പാഠവുമായിരുന്നു. ഈ കൂട്ടായ്മ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് ഫൊക്കാന നേതൃത്വം അമേരിക്കന്‍ മലയാളികള്‍ ഒപ്പം കൂടിയാല്‍ അടുത്ത കണ്‍വന്‍ഷനില്‍ സൗഹാര്‍ദത്തിന്റെ തന്നെ ഒരു പുഷ്പമേള ഉണ്ടായി കൂടെന്നില്ല.

 80566_fa 2 80566_fa 3 80566_fa 4 80566_fa 5
Other News