ഫൊക്കാനാ കണ്‍വന്‍ഷനില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് ശ്വേതാ മോഹന്‍

ചിക്കാഗോ : എ.ആര്‍.റഹ്മാന്റെ ബോംബെ എന്ന ഹിറ്റ് ചിത്രത്തിന് കോറസ് പാടുമ്പോള്‍ ശ്വേതയ്ക്ക് പതിമൂന്ന് വയസ്. അന്ന് ഒപ്പം പാടിയവരാകട്ടെ ബോംബെ ശാരദയും, ജി.വി.പ്രകാശും. സുജാതയുടെ നിഴലില്‍ നിന്നും മാറി സ്വന്തമായി സംഗീത ലോകത്തെത്തിയെ ശ്വേതാ മോഹന്‍ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫൊക്കാനാ കണ്‍വന്‍ഷനില്‍ തകര്‍ത്തുപാടി. ശ്വേതയുടെ പാട്ടുകേള്‍ക്കാന്‍ സദസില്‍ ഭര്‍ത്താവ് അശ്വിനും ഉണ്ടായിരുന്നു.

സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത കോലക്കുഴല്‍ വിളി കേട്ടോ എന്ന ഗാനം മുതല്‍ നിരവധി ഹിറ്റ് ഗാനങ്ങളാണ ഫൊക്കാനാ വേദിയില്‍ ശ്വേത പാടിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദു, എന്നീ ഗാനങ്ങള്‍ ആലപിക്കുന്ന ശ്വേത എ.ആര്‍.റഹ്മാന്‍, ഇളയരാജ, ദീപക്‌ദേവ്, ഹാരിസ് ഇളരാജ്, യുവന്‍ശങ്കര്‍രാജ, ജോണ്‍സണ്‍, വിദ്യാസാഗര്‍, ദേവി ശ്രീപ്രസാദ്, തുടങ്ങി നിരവധി സംഗീത സംവിധായകരുടെ കീഴില്‍ ശ്വേത പാടിയിട്ടുണ്ട്.

2007 ല്‍ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്, 2008 ല്‍ മികച്ച പിന്നണി ഗായിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

കുയിലേ, പൂങ്കുയിലേ, മാമ്പുള്ളികാവില്‍, കിളിചുണ്ടന്‍മാവില്‍, എന്താണെന്നോടെന്നും, മന്ദാരപ്പൂമൂളി, യമുന വെറുതെ… പ്രിയനുമാത്രം ഞാന്‍…തുടങ്ങിയവയാണ് ശ്വേതയുടെ പ്രശസ്തഗാനങ്ങള്‍.

ഗാനസദസുകള്‍ എന്നും ആസ്വാദ്യകരമാക്കുന്ന പ്രവാസി സമൂഹത്തിന്റെ എല്ലാ പ്രോത്സാഹനവും ഫൊക്കാനാ കണ്‍വന്‍ഷനില്‍ ശ്വേതയ്ക്ക് ലഭിച്ചു. ഫൊക്കാനയുടെ ഉപഹാരം പ്രസിഡന്റ് മറിയാമ്മപിള്ള, ശ്വേതാമോഹന്‍ നല്‍കി.

81375resize_1405935477

Other News