ഫൊക്കാനാ കണ്‍വന്‍ഷനില്‍ മുതിര്‍ന്ന നേതാക്കളെ ആദരിച്ചു

ഷിക്കാഗോ: ഫൊക്കാനയുടെ ഷിക്കാഗോയില്‍ വെച്ച്‌ നടന്ന പതിനാറാമത്‌ കണ്‍വന്‍ഷനില്‍ ഫൊക്കാനയിലെ സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതാക്കളെ ആദരിച്ചു. ബാങ്ക്വറ്റ്‌ നൈറ്റില്‍ വെച്ച്‌ പ്രശസ്‌ത സിനിമാതാരം മനോജ്‌ കെ. ജയന്‍ പൊന്നാട അണിയിച്ച്‌ ഡോ. അനിരുദ്ധന്‍, പോള്‍ കറുകപ്പള്ളില്‍, ലീല മാരേട്ട്‌, ആനി പോള്‍ എന്നിവരെ ആദരിച്ചു.

ഡോ. അനിരുദ്ധന്‍ ഫൊക്കാനയുടെ സ്ഥാപക നേതാവും മൂന്നു പ്രാവശ്യം പ്രസിഡന്റുമായിരുന്നു. പോള്‍ കറുകപ്പള്ളി രണ്ടു പ്രാവശ്യം പ്രസിഡന്റും ഇപ്പോഴത്തെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാനും വൈസ്‌ പ്രസിഡന്റ്‌, റീജിയണല്‍ പ്രസിഡന്റ്‌ എന്നീ നിലകളില്‍ ഫൊക്കാനയുടെ ഉന്നമനത്തിനും വളര്‍ച്ചയ്‌ക്കും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ലീലാ മാരേട്ട്‌ ഇപ്പോഴത്തെ വിമന്‍സ്‌ ഫോറം സംഘടാക ഉള്‍പ്പടെ ഫൊക്കാനയുടെ പല സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്‌. കമ്മിറ്റി മെമ്പര്‍, ട്രഷറര്‍, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി മെമ്പര്‍, ഇലക്ഷന്‍ കമ്മീഷണര്‍ എന്നീ നിലകളില്‍ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ആനി പോള്‍ ഫൊക്കാനയുടെ കമ്മിറ്റി അംഗം, ജോയിന്റ്‌ ട്രഷറര്‍, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി മെമ്പര്‍ എന്നീ നിലകളിലും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

പ്രസിഡന്റ്‌ മറിയാമ്മപിള്ളയും സിനിമാതാരം മനോജ്‌ കെ. ജയനും എല്ലാവരുടേയും സേവനങ്ങളേയും പ്രവര്‍ത്തനങ്ങളേയും മുക്തകണ്‌ഠം പ്രശംസിച്ചു. 82068_fokananews_pic1

82068_fokananews_pic3

Other News