ഫൊക്കാനാ കണ്‍വന്‍ഷനില്‍ പുഷ്‌പാലങ്കാര മത്സരം ശ്രദ്ധേയമായി

ഷിക്കാഗോ: ഫൊക്കാന വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഫൊക്കാനാ കണ്‍വന്‍ഷനില്‍ സംഘടിപ്പിച്ച പുഷ്‌പാലങ്കാര മത്സരം ശ്രദ്ധേയമായി. ആദ്യമായാണ്‌ വിമന്‍സ്‌ ഫോറം ഫൊക്കാനാ കണ്‍വന്‍ഷനില്‍ പുഷ്‌പാലങ്കാര മത്സരം സംഘടിപ്പിക്കുന്നത്‌. വിമന്‍സ്‌ ഫോറം കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്‌ മത്സരത്തിന്‌ നേതൃത്വം നല്‍കി. ലിജി പട്ടരുമഠത്തില്‍, ലത കറുകപ്പള്ളില്‍ എന്നിവര്‍ കമ്മിറ്റിയംഗങ്ങളായിരുന്നു.

പല വര്‍ണ്ണത്തിലും രൂപത്തിലുമുള്ള പുഷ്‌പങ്ങള്‍ വിവിധ രീതിയില്‍ അലങ്കരിച്ചത്‌ നയനാനന്ദകരമായിരുന്നു. കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്നെത്തിയവര്‍ക്കു പുഷ്‌പാലങ്കാര കാഴ്‌ച കൗതുകകരമായി. ഫൊക്കാന പ്രസിഡന്റ്‌ മറിയാമ്മ പിള്ള, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ സംരംഭത്തെ പ്രോത്സാഹിപ്പിക്കുകയും പ്രശംസിക്കുകയും ചെയ്‌തു.

മത്സരത്തില്‍ ഷിക്കാഗോയില്‍ നിന്നുള്ള ബീന ഏബ്രഹാം ഒന്നാം സ്ഥാനം നേടി. ന്യൂയോര്‍ക്കില്‍ നിന്നുള്ള ബാല വിനോദും, റജിന ജയിനും രണ്ടാം സ്ഥാനം പങ്കിട്ടു. ഷിക്കാഗോയില്‍ നിന്നുള്ള മറീന തെരേസ മൂന്നാം സ്ഥാനം നേടി.

പ്രശസ്‌ത സിനിമാതാരം മനോജ്‌ കെ. ജയന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ഫ്‌ളോറിഡയില്‍ നിന്നുള്ള ചാക്കോ കുര്യന്‍ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്‌തു. 82399_fokana_flower_pic1

82399_fokana_flower_pic2

82399_fokana_flower_pic3

Other News