ഫൊക്കാനാ കണ്‍വന്‍ഷന്റെ ദൃശ്യചാരുത പകര്‍ത്തിയെടുക്കാന്‍ മലയാളം ഐപി ടിവിയും, ബോം ടിവിയും

അമേരിക്കന്‍ മലയാളികളുടെ ദൃശ്യസംസ്‌കാരത്തിന്‌ പുതിയ ഭാവുകത്വം നല്‍കിയ മലയാളം ഐപി ടിവിയും, ബോം ടിവിയും ഫൊക്കാനാ കണ്‍വെന്‍ഷന്റെ പരിപൂര്‍ണ്ണ ദൃശ്യചാരുത ഒപ്പിയെടുക്കാന്‍ ചിക്കാഗോയില്‍ എത്തുന്നു. ജൂലൈ ആദ്യവാരം നടക്കുന്ന ഫൊക്കാനാ കണ്‍വന്‍ഷന്റെ പരിപൂര്‍ണ്ണ കവറേജാണ്‌ ഈ സംരംഭത്തിലൂടെ അമേരിക്കന്‍ മലയാളികള്‍ക്കു മുന്നില്‍ എത്തിക്കുന്നത്‌.

വളരെ ചുരുങ്ങിയ സമയംകൊണ്ട്‌ അമേരിക്കന്‍ മലയാളികളുടെ ഗൃഹസദസുകളില്‍ മാതൃഭാഷയുടെ മണികിലുക്കവുമായി മലയാളം ഐപി ടിവിയും ബോം ടിവിയും സംയുക്ത സംരംഭമായതോടെ ദൃശ്യഭാഷയ്‌ക്ക്‌ കുറെക്കുടി ആര്‍ജവത്വവും, മേന്മയും കൈവന്നുകഴിഞ്ഞു. വിവിധ മലയാളം മിഴിവാര്‍ന്ന ചിത്രങ്ങള്‍ ഓരോ കാഴ്‌ചക്കാരനും ഉറപ്പു നല്‍കുന്ന മലയാളം ഐപി ടിവി -ബോം ടിവി പ്ലാറ്റ്‌ഫോം ഫൊക്കാനാ കണ്‍വന്‍ഷന്‍ നഗറില്‍ പുതിയ വരിക്കാര്‍ക്കായി ആകര്‍ഷകമായ പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്കും മലയാളം ഐപി ടിവി-ബോം ടിവി വരിക്കാരാകരുന്നതിനും ഉടന്‍ വിളിക്കുക: 1. 732 648 0576.

 79495resize_1403019127
Other News