ഫൊക്കാനാ കണ്‍വന്‍ഷന്‍ ഇപ്പോഴും ആഘോഷിക്കുന്ന രണ്ട് സെലിബ്രിറ്റികള്‍

ചിക്കാഗോ: പലപ്പോഴും പല പ്രവാസി പരിപാടികളും കഴിയുമ്പോള്‍ ഇത്തരം കണ്‍വന്‍ഷനുകളില്‍ എത്തുന്ന സെലിബ്രിറ്റികള്‍ നടന്ന കണ്‍വന്‍ഷനുകളെക്കുറിച്ചോ, പ്രോഗ്രാമുകളേക്കുറിച്ചോ പരാതിയുടേയും പരിഭവത്തിന്റേയും ഭാണ്ഡം അഴിച്ചു വെയ്ക്കുക പതിവാണ്. എന്നാല്‍ 2014 ലെ ഫൊക്കാനാ ചിക്കാഗോ കണ്‍വന്‍ഷന്‍ ഇപ്പോഴും ആഘോഷിക്കുന്ന 2 സെലിബ്രറ്റികള്‍ അമേരിക്കയിലുണ്ട്. നടിമാരായ മന്യയും മാതു ജേക്കബും. ഇവരുടെ ആഘോഷസ്ഥം സോഷ്യല്‍മീഡിയ ആണെന്നു മാത്രം.

മന്യ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നുവെങ്കിലും മലയാളിയുടെ അമരത്തിലെ പ്രിയപ്പെട്ട രാധ സോഷ്യല്‍ മീഡിയയില്‍ അത്രത്തോളം സജീവമായിരുന്നില്ല. ഫൊക്കാനാ കണ്‍വന്‍ഷന്‍ വേദിയില്‍ മാതു എത്തിയതോടെ സുഹൃത്തുക്കള്‍ കൂടി. ഫൊക്കാനാ കണ്‍വന്‍ഷനില്‍ പങ്കെടുത്ത സന്തോഷവും കിട്ടിയ അംഗീകാരവുമൊക്കെ ഷെയര്‍ ചെയ്യുകയും ചെയ്യുന്നു. കുറഞ്ഞ ദിവസം കൊണ്ട് സുഹൃത്തുക്കളുടെ എണ്ണം വളരെ കൂടുകയും ചെയ്തു. ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണെങ്കിലും അമേരിക്കന്‍ മലയാളികളില്‍ നിന്ന് ലഭിച്ച അംഗീകാരമായിരിക്കണം ഒരു പക്ഷേ മാതുവിന് ലഭിച്ച വലിയ അംഗീകാരം. അംഗീകാരങ്ങള്‍ തേടി വരുന്നതിന് മുന്‍പ് ജീവിതത്തിലേക്ക് പ്രവേശിച്ച മാതുവിന് ഫൊക്കാനാ പുരുസ്‌കാരം തന്റെ അഭിനയജീവിതത്തിനു ലഭിച്ച വലിയ ആദരവായി കാണുന്നുണ്ടാകണം.

മന്യയും സോഷ്യല്‍ മീഡയ സൈറ്റുകളില്‍ തനിക്ക് കിട്ടിയ അവാര്‍ഡും, അംഗീകാരവുമൊക്കെ ഷെയര്‍ ചെയ്യുകയും സുഹൃത്തുക്കളുമായി അവ ആത്മാര്‍ത്ഥമായി പങ്കുവയ്ക്കുകയും ചെയ്യുന്നു. ഒരു പക്ഷേ നാട്ടില്‍ ലഭിക്കാതെ പോയ ആദരവ് അമേരിക്കന്‍ മണ്ണില്‍ സ്വന്തം സഹോദരങ്ങള്‍ നല്‍കിയപ്പോഴുള്ള സന്തോഷമായി നമുക്കിതിനെ കാണാം.

81375_fokana celibrity news photo 1

81375_fokana celibrity news photo 2

81375_fokana celibrity news photo 4

81375_fokana celibrity news photo 5

Other News