ഫൊക്കാനാ കണ്‍വന്‍ഷന്‍ വിജയാഘോഷം ചിക്കാഗോയില്‍…. പാട്ടും, നൃത്തവുമായി ഒരുദിനം കൂടി.

ചിക്കാഗോ : സാധാരണ മലയാളികളുടെ ഏതു കണ്‍വന്‍ഷന്‍ നടന്നു കഴിഞ്ഞാലും, സാമ്പത്തിക ബാധ്യതകളുടേയും, പരിഭവത്തിന്റേയും, സ്ഥാനം കിട്ടാത്തതിന്റേയും പേരിലുള്ള തമ്മിലടിയും കൊണ്ട് കലുഷിതമാകാറുണ്ട് അമേരിക്കന്‍ മലയാളിസമൂഹം. എന്നാല്‍ ആഘോഷപൂര്‍വ്വം ഫൊക്കാനാ കണ്‍വന്‍ഷന്‍ വിജയിച്ചതിന്റെ പേരിലൊരു ആഘോഷം ചിക്കാഗോയില്‍ വീണ്ടും സംഘടിപ്പിക്കപ്പെട്ടു.

ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെ വസതിയില്‍ സംഘടിപ്പിച്ച വിജയഘോഷം ചിക്കാഗോയിലെ ചില കുടുംബങ്ങളുടെ ഒത്തുചേരല്‍കൂടിയായി. കണ്‍വന്‍ഷന്‍ ദിവസങ്ങളിലെയും, മുന്‍പും, പിന്‍പുമുള്ള കഷ്ടപ്പാടുകള്‍ അയവിറക്കുവാനും സന്തോഷം പങ്കിടാനും ഒരു വേദിയായി മാറി ഈ കൂട്ടായ്മ.

ഫൊക്കാനാ കണ്‍വന്‍ഷന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച ചിക്കാഗോയിലെ സംഘടനാ പ്രവര്‍ത്തകരും ഫൊക്കാനായുടെ അഭ്യുദയ കാംക്ഷികളുമാണ് ഒത്തുകൂടിയത്.

ഫൊക്കാനാ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ജോയി ചെമ്മാച്ചേല്‍, ഡോ.റോയ് തോമസ്, ബിജു സഖറിയ, ഡോ. റോയ് തോമസ്, ബിജു സഖറിയ, ഷിബു വെണ്‍മണി, ലജി പട്ടരുമഠത്തില്‍, ലീലാ മാരേട്ട്, സൂസന്‍ ഇടമല, ലക്ഷ്മി നായര്‍, മോനു വര്‍ഗ്ഗീസ്, രാജ് പിള്ള, എബി, ജയ്ബു കുളങ്ങര, തുടങ്ങി നിരവധി വ്യക്തികളും അവരുടെ കുടുംബവും ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
ഫൊക്കാനാ പ്രസിഡന്റ് മാത്രമല്ല താനൊരു മികച്ച വീട്ടമ്മ കൂടിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു മറിയാമ്മ പിള്ള. എല്ലാ സഹായങ്ങള്‍ക്കും ഒപ്പം ഭര്‍ത്താവ് ചന്ദ്രന്‍ പിള്ളയും, മകന്‍ രാജ് പിള്ളയും. ആഘോഷങ്ങള്‍ക്ക് മോടി കൂട്ടാന്‍ പങ്കെടുത്ത വനിതാ രത്‌നങ്ങള്‍ ചില കലാപരിപാടികളും അവതരിപ്പിച്ചു. കൊച്ചുകുട്ടികളുടെ ഒത്തുചേരല്‍ വളരുന്ന ഫൊക്കാനയേയും, മലയാളി കൂട്ടായ്മയേയും ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചു.

81387_fokana convenson aghosham news photo 1

81387_fokana convenson aghosham news photo 2

81387_fokana convenson aghosham news photo 3

81387_fokana convenson aghosham news photo 4

81387_fokana convenson aghosham news photo 5

81387_fokana convenson aghosham news photo 6

81387_fokana convenson aghosham news photo 7

81387_fokana convenson aghosham news photo 8

81387_fokana convenson aghosham news photo 10

81387_fokana convenson aghosham news photo 12

81387_fokana convenson aghosham news photo 13

81387_fokana convenson aghosham news photo 15

81387_fokana convenson aghosham news photo 16

81387_fokana convenson aghosham news photo 19

Other News