ഫൊക്കാനാ കണ്‍വന്‍ഷന് തിരിതെളിഞ്ഞു ഇത് മലയാളിയുടെ ക്ലാസിക് ടച്ച്…

80432_1ചിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫൊക്കാനയുടെ 16-മത് ദേശീയ കണ്‍വന്‍ഷന് ചിക്കാഗോയില്‍ പ്രൗഢഗംഭീരമായ തുടക്കം. രാഷ്ട്രീയ, സാംസ്‌കാരിക, സാഹിത്യ, ചലച്ചിത്ര മേഖലകളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ടും അച്ചടക്കം കൊണ്ടും ശ്രദ്ധയാകര്‍ഷിക്കുകയാണ് ഫൊക്കാനാ കണ്‍വന്‍ഷന്‍.

30 വര്‍ഷം പിന്നിടുന്ന ഫൊക്കാനായുടെ ചരിത്രനേട്ടം കൂടിയാണ് ഈ കണ്‍വന്‍ഷന്‍. കാരണം ഭാരതീയ, കേരളാ പാരമ്പര്യത്തെ അമേരിക്കന്‍ പുതുതലമുറയ്ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയും, അമേരിക്കന്‍ മലയാളികളുടെ നാളിതുവരെയുള്ള ചരിത്രം രണ്ട്  മണിക്കൂറിലധികം നീണ്ടു നില്‍ക്കുന്ന ‘രൂപക’ ത്തിലൂടെ വേദിയില്‍ അവതരിപ്പിക്കുന്ന കലാപരിപാടിയും ഇത്തവണത്തെ പ്രത്യേകതയാണ്.

ചിക്കാഗോയില്‍ ആരംഭിച്ച കണ്‍വന്‍ഷനിലേക്ക് ഫൊക്കാനയെ സ്‌നേഹിക്കുന്നവരുടെ വരവ് ഫൊക്കാനയ്ക്ക് കൂടുതല്‍ ശക്തി പകരുന്നു. ദീര്‍ഘദര്‍ശനത്തിന്റേയും സാമൂഹ്യപ്രതിബദ്ധതയുടേയും പാതയില്‍ ഇനിയൊരു നൂറ് വര്‍ഷം കൂടി ഫൊക്കാനാ സജീവമായി മുന്നോട്ടു പോകും എന്ന തെളിവാണ് ചിക്കാഗോ കണ്‍വന്‍ഷന്‍ നമുക്ക് തരുന്ന സൂചന. സംസ്ഥാന നോര്‍ക്കാവകുപ്പ് മന്ത്രി ഡോ.കെ.സി.ജോസഫ്, ബിനോയ് വിശ്വം ഡോ.ബി.ഇഖ്ബാല്‍, സാഹിത്യകാരനായ ബെന്യാമിന്‍, ആദ്ധ്യാത്മിക നേതാവ് ഗുരുരത്‌നം ജ്ഞാനതപസ്വി, പത്രപ്രവര്‍ത്തകനായ ജോര്‍ജ് കള്ളിവയലില്‍, ചലച്ചിത്രതാരം മനോജ് കെ.ജയന്‍, നടിമാരായ അംബിക, മാതു, മന്യ, സുവര്‍ണ്ണമാത്യൂ, ദിവ്യാഉണ്ണി തുടങ്ങിയവര്‍ ഫൊക്കാനായുടെ കണ്‍വന്‍ഷന്‍ വേദികളെ ധന്യമാക്കുന്നു.

ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ള, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറാര്‍ വര്‍ഗീസ് പാലമലയില്‍, കണ്‍വീനര്‍ ജോയി ചെമ്മാച്ചേല്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, സെക്രട്ടറി ഗണേഷ്‌നായര്‍, വുമന്‍സ് ഫോറം ചെയര്‍മാന്‍ ലീലാമാരേട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റികളാണ് ഈ ക്ലാസിക് ടച്ച് കണ്‍വന്‍ഷനു വേണ്ടി പ്രവര്‍ത്തിക്കുന്നത്. ചലച്ചിത്ര സംവിധായകന്‍ ജയന്‍ മുളങ്ങാട് ആണ് ഷോ ഡയറക്ടര്‍.

Other News