ന്യൂജേഴ്‌സി: മുപ്പത് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ലോക പ്രവാസി മലയാളി സമൂഹത്തിന്റെ അഭിമാനമായ ഫൊക്കാനാ എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് വെച്ച് നടത്തപ്പെടുന്ന കേരളാ കണ്‍വന്‍ഷന് വിജയാശംസകള്‍ നേരുന്നതായി മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) ഭാരവാഹികല്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

ചുരുങ്ങിയകാലംകൊണ്ട് പൂന്തോട്ട സംസ്ഥാനമെന്ന് അറിയപ്പെടുന്ന ന്യൂജേഴ്‌സിയിലെ മലയാളി സമൂഹത്തില്‍ ചിരപ്രതിഷ്ഠ നേടിയ മഞ്ച് സാമൂഹ്യ-സാംസ്കാരിക-കലാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുത്തുവരുന്നു. മഞ്ചിന്റെ പ്രസിഡന്റ് ഷാജി വര്‍ഗീസ്, വൈസ് പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ഉമ്മന്‍ചാക്കോ, ട്രഷറര്‍ സുജാ ജോസ് എന്നിവരാണ് ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. രാഷ്ടീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് ഏറെ പുതുമനിറഞ്ഞതും വൈവിധ്യവുമായ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മലയാള നാടുമായുള്ള നമ്മുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങളും സമന്വയിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഫൊക്കാന നടത്തിവരുന്നത്. ചിട്ടയായ പ്രവര്‍ത്തനങ്ങളും അര്‍പ്പണ മനോഭാവവുമുള്ള നേതൃത്വവും ഫൊക്കാനയെ എന്നും ഉയരങ്ങളിലേക്ക് നയിക്കുന്നു. വനിതാ സമ്മേളനം, കേരളത്തിലേയും അമേരിക്കയിലേയും വ്യവസായികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബിസിനസ് സെമിനാര്‍, പ്രമുഖരായ സാഹിത്യകാരന്മാരും എഴുത്തുകാരും പങ്കെടുക്കുന്ന സാഹിത്യസമ്മേളനം എന്നിവയൊക്കെ ഈവര്‍ഷത്തെ കേരളാ കണ്‍വന്‍ഷനെ മികവുറ്റതാക്കുന്നു.

ഫൊക്കാനയുടെ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ എന്നിവരുടെ ഉജ്വല നേതൃത്വം ഫൊക്കാനയുടെ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യത്യസ്തത പകരുന്നു. ഈവര്‍ഷത്തെ കണ്‍വന്‍ഷനില്‍ മഞ്ചിന്റെ ഒട്ടനവധി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുണ്ട്. മഞ്ചിന്റെ പ്രസിദ്ധീകരണ വിഭാഗം അറിയിച്ചതാണി­ത്.