ഫൊക്കാനാ കേരളാ കണ്‍വെന്‍ഷന്‍ 2015 ജനുവരി 24-ന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ 9 മണി വരെ കോട്ടയത്തെ അര്‍ക്കാഡിയ ഹോട്ടലില്‍ വെച്ച്‌ നടത്തുന്നതാണെന്ന്‌ പ്രസിഡന്റ്‌ ജോണ്‍ പി.ജോണ്‍, സെക്രട്ടറി വിനോദ്‌ കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു. ഫൊക്കാനയുടെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ്‌ ഈ കണ്‍വെന്‍ഷന്‍ ഏകോപിപ്പിച്ചിരിക്കുന്നത്‌. മുന്‍ വര്‍ഷങ്ങളിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃക കാട്ടിയ ഫൊക്കാന ഈ വരുന്ന 2014- 16 കമ്മിറ്റിയുടെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനത്തിലും ചാരിറ്റിക്ക്‌ മുന്‍ഗണന കൊടുത്തുകൊണ്ട്‌ മുന്നോട്ടുപോകുവാന്‍ കമ്മിറ്റി ഐക്യകണ്‌ഠ്യേന തീരുമാനിക്കുകയായിരുന്നു.

കേരളാ കണ്‍വന്‍ഷന്‍ രാവിലെ 10 മണിക്ക്‌ ജോസ്‌ കെ. മാണി എം.പി നിലവിളക്ക്‌ കൊളുത്തി ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ കേരളത്തിലെ മുതിര്‍ന്ന സാഹിത്യകാരന്മാരെ ഉള്‍പ്പെടുത്തി സാഹിത്യ സമ്മേളനം. പ്രശസ്‌ത മെഡിക്കല്‍ പ്രൊഫഷണല്‍സിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പ്‌ കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഏറെ പ്രയോജനപ്പെടുന്ന ഒന്നായിരിക്കുമെന്നതില്‍ സംശയമില്ല. അതുപോലെ തന്നെ കേരളത്തിലേയും അമേരിക്കയിലേയും വ്യവസായികളെ ഉള്‍പ്പെടുത്തി നടത്തുന്ന ബിസിനസ്‌ സെമിനാര്‍ അമേരിക്കയിലേയും കേരളത്തിലേയും വ്യവസായികള്‍ക്ക്‌ ഒരുപോലെ പ്രയോജനം ചെയ്യും. വൈകിട്ട്‌ നടത്തുന്ന മാധ്യമ സെമിനാറില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

പൊതുസമ്മേളനം കേരളാ ഗവര്‍ണ്ണര്‍ പി. സദാശിവം ഉദ്‌ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. പ്രശസ്‌ത സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. പൊതുസമ്മേളനത്തിനുശേഷം വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന്‌ ജോണ്‍ പി.ജോണ്‍, വിനോദ്‌ കെയാര്‍കെ, ജോയി ഇട്ടന്‍ എന്നിവര്‍ അറിയിച്ചു.

ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ അമേരിക്കയില്‍ നിന്നും ഫൊക്കാനാ നേതാക്കളായ ജോണ്‍ പി.ജോണ്‍, വിനോദ്‌ കെയാര്‍കെ, ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ഫിലിപ്പോസ്‌ ഫിലിപ്പ്‌, ജോയ്‌ ചെമ്മാച്ചേല്‍, ജോസഫ്‌ കുര്യപ്പുറം, വര്‍ഗീസ്‌ പാലമലയില്‍, സണ്ണി ജോസഫ്‌, ഡോ. മാത്യു വര്‍ഗീസ്‌, മുന്‍ പ്രസിഡന്റ്‌ മറിയാമ്മ പിള്ള, മുന്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, മുന്‍ ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറിഗണേഷ് നായര്‍,ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.ജി. മന്മഥന്‍ നായര്‍, ബോബി മാത്യു, ജി.കെ. പിള്ള, സുധാ കര്‍ത്താ, ബോബി ചാക്കോ, മാറ്റ്‌ മാത്യു, ജോര്‍ജി ജോസഫ്‌, ശ്രീകുമാര്‍ ഉണ്ണിത്താന്‍, മാധവന്‍ നായര്‍, സുനില്‍ നായര്‍, ജോസ്‌ കാനാട്ട്‌, ബിജു കട്ടത്തറ, ഏബ്രഹാം വര്‍ഗീസ്‌, ബോസ്‌, എം.കെ. മാത്യു, ബെന്‍ പോള്‍, ജോര്‍ജ്‌ ഓലിക്കല്‍, സന്തോഷ്‌ നായര്‍, മാത്യു ഏബ്രഹാം, ഷാനി ഏബ്രഹാം, ശബരി നായര്‍, വിപിന്‍ രാജ്‌ തുടങ്ങി നൂറില്‍പ്പരം ആളുകള്‍ അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും എത്തുമെന്ന്‌ അറിയിച്ചു.

ഈ സമ്മേളനത്തിന്റെ വിജയത്തിനായി ഏവരുടേയും സഹായ സഹകരണങ്ങള്‍ ഫൊക്കാനാ നാഷണല്‍ കമ്മിറ്റി അറിയിച്ചു.