ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ 2015-ന്റെ സമാപന സമ്മേളനത്തിനുശേഷം ഗാനസന്ധ്യയൊരുക്കുവാന്‍ യുവ സംഗീത പ്രതിഭകളായ ഫ്രാങ്കോ, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം സുദര്‍ശനന്‍, ടിനു ടെലന്റ് എന്നിവര്‍ എത്തുന്നു.

ജനുവരി 24-ന് കോട്ടയം അര്‍ക്കാഡിയ ഹോട്ടലില്‍ നടക്കുന്ന ഫൊക്കാനാ കണ്‍വന്‍ഷനിലാണ് ഈ യുവ പ്രതിഭകളുടെ സംഗീതവിസ്മയം അരങ്ങേറുന്നത്.

“സുന്ദരിയേ വാ’ എന്ന ഒരു ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഗായകനാണ് ഫ്രാങ്കോ. പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും നിറഞ്ഞുനില്‍ക്കുന്ന ഫ്രാങ്കോ അമേരിക്കന്‍ മലയാളികള്‍ക്കും പ്രിയപ്പെട്ട ഗായകനാണ്.

ഐഡിയാ സ്റ്റാര്‍ സ്റ്റാര്‍സിംഗറിലൂടെ മലയാളികളുടെ മനംകവര്‍ന്ന ഗായകരാണ് സുദര്‍ശനനും, ടിനു ടെലന്റും. നിരവധി സ്റ്റേജ് ഷോകളിലൂടെ തങ്ങളുടെ ഗാനസപര്യ തുടരുന്ന ഇവര്‍ അമേരിക്കയിലും നിരവധി വേദികളില്‍ സംഗീതവിസ്മയമൊരുക്കിയിട്ടു­ണ്ട്.