ഫൊക്കാനാ നാഷ്ണല്‍ സ്‌പെല്ലിംഗ് ബീ മത്സരം: ഒന്നാം സമ്മാനം 3000 ഡോളര്‍

കേരള സംസ്‌ക്കാരം അമേരിക്കന്‍ മലയാളിയില്‍നിന്നും നഷ്ടപ്പെടാതിരിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ഫൊക്കാന, 2014 കണ്‍വന്‍ഷന് ഒരുങ്ങിക്കഴിഞ്ഞു. മറിയാമ്മപിള്ള, പ്രസിഡന്റ്‌ , ടെറസണ്‍ തോമസ് സെക്രട്ടറി, പോള്‍ കറുകപ്പിള്ളി ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍, വര്‍ഗീസ് പാലമലയില്‍ ട്രഷറര്‍ ആയി  പ്രശസ്ത സേവനം കാഴ്ചവയ്ക്കുന്നു.

ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ച് ജൂലായ് 5ന് ഹയാറ്റ് റീജന്‍സി ചിക്കാഗോയില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തിന്റെ നാഷ്ണല്‍ കോ-ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് ഉലഹന്നനാനും, കണ്‍വീനര്‍ ഗണേഷ് നായരുമാണ്
മുന്‍ വര്‍ഷങ്ങളിലേതുപോലെ വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കുന്നു. ചാമ്പ്യന്‍ഷിപ്പ്  $3000, ഫസ്റ്റ് റണ്ണറപ്പ് $1000, സെക്കന്റ് $500, തേര്‍ഡ് $300, ഫോര്‍ത്ത് $200.
കൂടുതല്‍ വിവരങ്ങള്‍ ഫൊക്കാനാ ഓണ്‍ലൈനില്‍ നിന്നും, വര്‍ഗീസ് ഉലഹന്നാന്‍ ഫോണ്‍: (914) 673 7327, ഗണേഷ് നായര്‍ -( 914) 826 1677 എന്നിവരില്‍ നിന്നും ലഭിക്കുന്നതാണ്.
79560_fokanaconspell

Other News