തിരുവനന്തപുരം: ഫൊക്കാനാ നേതാക്കള്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി ഫൊക്കാനയുടെ കേരള കണ്‍വന്‍ഷനെക്കുറിച്ച് ആരായുകയും നടത്തിപ്പിനെപ്പറ്റി ചോദിച്ചറിയുകയും ചെയ്തു. മുഖ്യമന്ത്രി ഫൊക്കാനാ കണ്‍വന്‍ഷന് എല്ലാവിധ ആശംസകളും നേര്‍ന്നു. തീര്‍ച്ചയായും കേരളാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

നോര്‍ക്ക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ എന്നിവരാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ­ത്.