വാഷിങ്ങ്ടന് ഡി സി: ഫൊക്കാനാ പ്രസിഡന്റ് പദത്തിന് തമ്പി ചാക്കോ ഏറ്റം ഉചിതനെന്ന് ആദ്യഘട്ട ഫൊക്കാനാ പ്രസിഡന്റും ഭാരതീയ പ്രവാസി സമ്മാന് ജേതാവും ശാസ്ത്രജ്ഞനുമായ ഡോ.പാര്ത്ഥസാരഥി പിള്ള. ഫൊക്കാനയുടെ പ്രതിസന്ധിഘട്ടത്തില് ഫൊക്കാനയ്ക്കു വേണ്ടി നിലകൊണ്ട പ്രവര്ത്തകരുടെ പ്രതീകമാണ് തമ്പി. അവര്ക്ക് മാന്യമായ അംഗീകാരം നല്കുന്നതിന് ഇനി വൈകരുത്. മറ്റു പ്രസിഡന്റ് പദകാംക്ഷികള്ക്ക് ഇനിയും അവസരമുണ്ടല്ലോ.