ഫ്ലോറിഡ: 2016 ജൂലൈ 1 മുതല് 4 വരെ കാനഡയിലെ ടൊറന്റോയില് വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല് കണ്വന്ഷനുവേണ്ടിയുള്ള ഒരുക്കങ്ങള് പുരോഗമിക്കുന്നു. കണ്വന്ഷന്റെ വിജയത്തിനായി എല്ലാ രീജിയണുകളിലും രീജിയണല് കണ്വന്ഷനും കിക്കോഫും നടത്തുന്നതിന്റെ ഭാഗമായി നടത്തിയ ഫ്ലോറിഡ രീജിയണല് കണ്വന്ഷന് (south East region) വന്ബിച്ച വിജയം ആയിരുന്നു.മലയാളീ അസോസിയേഷന് ഓഫ് താമ്പയുടെ അധിധേയത്തില് ആയിരിന്നു രീജിയന്കണ്വന്ഷന് നടന്നത്.

രീജിയണല് വൈസ് പ്രസിഡന്റ് സണ്ണി മാറ്റമനയുടെ അദ്ധ്യക്ഷതയില് കുടിയ യോഗത്തില് ഫൊക്കാനാ പ്രസിഡന്റ് ജോണ് പി ജോണ്,ട്രസ്റ്റി ബോര്ഡ് ചെയര്മാന് പോള് കറുകപ്പള്ളില്,ട്രഷറര് ജോയി ഇട്ടന്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്,നാഷണല് കമ്മറ്റി മെംബര് മാധവന് ബി നായര് , ഫൗണ്ടേഷന് ചെയര്മാന് ജേക്കബ് പടവത്തില്,മുന്ഫൊക്കാനാ പ്രസിഡന്റ് കമാന്റര് ജോര്ജ് കോരുത് , മുന് ജനറല് സെക്രട്ടറി ഡോ. മാമന് സി ജേക്കബ്, മുന് RV P മാരായ ചാക്കോ കുരിയന്,സ്റ്റിഫന് ലുക്കോസ്, താമ്പമലയാളീ അസോസിയേഷനെ പ്രതിനിതീകരിച്ചു ഉല്ലാസ് ഉലഹന്നാന്, പ്രസിഡന്റ് വര്ഗിസ്മാണി , ഒര്ലണ്ടോ മലയാളീ അസോസിയേഷനു വേണ്ടി പ്രസിഡന്റ് സാബു അന്റണി , കൈരളി ആര്ട്സ് ക്ലബ് പ്രസിഡന്റ് എബ്രഹാം കളത്തില്, സെക്രട്ടറി അനില് വര്ഗിസ്,ജോയിന്റ്സെക്രട്ടറി ചെറിയാന് മാത്യു തുടങ്ങിവര് സംസാരിച്ചു.

വടക്കേ അമേ­രി­ക്ക­യിലെ സാമൂ­ഹി­ക­പ്ര­വര്ത്തന രംഗത്ത് ഫൊക്കാന നട­ത്തുന്ന പ്രവര്ത്ത­ന­ങ്ങളെ പോലെ­തന്നെ കേര­ള­ത്തിലും നട­ത്തുന്ന സാമൂ­ഹിക പ്രവര്ത്ത­ന­ങ്ങള് വള­രെ­യ­ധികം ജനോ­പ­കാ­ര­പ്ര­ദ­മാ­ണെന്നും, എന്നും മനു­ഷ്യ­മ­ന­സ്സു­ക­ളില് ഫൊക്കാ­ന­യുടെ സ്ഥാനം മുന് പ­ന്തി­യി­ലാ­ണെന്നും സമ്മേ­ളനം ഉദ്ഘാ­ടനം ചെയ്ത പ്രസിഡന്റ് ജോണ് പി ജോണ് പറ­യു­ക­യു­ണ്ടാ­യി. ഫൊക്കാന കണ്വന്ഷന്റെ ഈ വര്ഷത്തെ പ്രത്യേ­ക­ത­കള് വിവ­രി­ക്കു­കയും ചെയ്തു. ഫൊക്കാ­ന­യുടെ വിവിധ പ്രവര്ത്ത­ന­ങ്ങളെ പറ്റി ട്രസ്റ്റി ബോര്ഡ് ചെയര്മാന് പോള് കറുകപ്പള്ളില് വിവ­രി­ക്കു­ക­യു­ണ്ടാ­യി. ഫൊക്കാന കണ്വന്ഷന് ഫ്ലോറിഡയിലെ മല­യാളി സംഘ­ട­ന­കളും കുടും­ബ­ങ്ങളും നല്കുന്ന സഹ­ക­ര­ണ­ത്തിനും പങ്കാ­ളി­ത്ത­ത്തിനും പോള് കറുകപ്പള്ളില് നന്ദി പറ­യു­ക­യു­ണ്ടാ­യി. പൊതു­യോ­ഗ­ത്തിനു ശേഷം വര്ണ്ണ മനോ­ഹ­ര­മായ കലാ­മേളയും നട­ത്ത­പ്പെ­ട്ടു.