കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ ആദ്യമായി ആദരിക്കാന്‍ സന്മനസുകാട്ടി പ്രവാസി സംഘടനയാണ് ഫൊക്കാന. സംഘടനയുടെ ആരംഭകാലം മുതല്‍ അച്ചടി-ദൃശ്യമാധ്യമ രംഗത്തെ നിരവധി പ്രഗത്ഭര്‍ ഫൊക്കാനയുടെ അംഗീകാരത്തിന് അര്‍ഹരായിട്ടുണ്ട്. എം.പി. വീരേന്ദ്രകുമാര്‍, തോമസ് ജേക്കബ്, ടി.എന്‍. ഗോപകുമാര്‍, ജോര്‍ജ് കള്ളിവയലില്‍, ജോണ്‍ ബ്രിട്ടാസ്, എന്‍ അശോകന്‍ തുടങ്ങി നിരവധി പത്രപ്രവര്‍ത്തകര്‍ അംഗീകാരങ്ങള്‍ നേടിയവരാണ്. എന്നാല്‍ ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ 2015-ല്‍ കോട്ടയത്ത് നടക്കുന്ന മാധ്യമ സെമിനാറില്‍ പത്രപ്രവര്‍ത്തന രംഗത്തെ കുലപതിയും, മനോരമയുടെ അസോ. എഡിറ്ററുമായ തോമസ് ജേക്കബിന്റെ നേതൃത്വത്തില്‍ അച്ചടി മാധ്യമ രംഗത്തെ പ്രഗത്ഭര്‍ ഒന്നിക്കുന്നു.

തോമസ് ജേക്കബ് (മനോരമ), ജോര്‍ജ് പൊടിപ്പാറ (മാതൃഭൂമി), ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ (ദീപിക), സാബു വര്‍ഗീസ് (മംഗളം) എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്ന മാധ്യമ സമ്മേളനം “മാധ്യമ രംഗത്തെ നവ പ്രവണതകള്‍’ ചര്‍ച്ച ചെയ്യുന്നു.

ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് ജോയി ചെമ്മാച്ചേല്‍, ടി.എസ്. ചാക്കോ, ലീല മാരേട്ട്, ബിജു മാത്യൂസ് തുടങ്ങി അമ്പതിലധികം അമേരിക്കന്‍ മലയാളി സംഘടനാ പ്രതിനിധികളും ഫൊക്കാനാ നേതാക്കളും മാധ്യമ സെമിനാറില്‍ പങ്കെടുക്കും.