ഫൊക്കാനാ മിഡ്‌വെസ്റ്റ്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റായി ഏബ്രഹാം വര്‍ഗീസ്‌ (ഷിബു വെണ്‍മണി) മത്സരിക്കുന്നു

79267resize_1402668555

 

ഷിക്കാഗോ: ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ 2014-നോട്‌ അനുബന്ധിച്ച്‌ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മിഡ്‌വെസ്റ്റ്‌ റീജിയണിന്റെ വൈസ്‌ പ്രസിഡന്റായി ഏബ്രഹാം വര്‍ഗീസ്‌ (ഷിബു വെണ്‍മണി) മത്സരിക്കുന്നു.

പൊതു പ്രവര്‍ത്തന രംഗത്ത്‌ സുസമ്മതനും വളരെയധികം പ്രവര്‍ത്തന പരിചയവും നേടിയിട്ടുള്ള ഷിബു ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ 2014-ന്റെ പ്രോഗ്രാം കമ്മിറ്റി, ടൈം മാനേജ്‌മെന്റ്‌ കമ്മിറ്റി തുടങ്ങിയവയുടെ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വഹിക്കുന്നതോടൊപ്പം ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ (ഐ.എന്‍.ഒ.സി) മിഡ്‌വെസ്റ്റ്‌ റീജിയന്റെ സെക്രട്ടറിയും, മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്റെ ജോയിന്റ്‌ സെക്രട്ടറിയായും, ഫൊക്കാനാ മിഡ്‌വെസ്റ്റ്‌ റീജിയന്‍ ജോയിന്റ്‌ ട്രഷറര്‍ തുടങ്ങി സാമൂഹ്യ രംഗത്തും കേരള സഭകളുടെ എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി, ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച്‌ ഇടവക മിഷന്‍ സെക്രട്ടറി തുടങ്ങിയ സാമുദായിക രംഗങ്ങളിലും, ഒരു വ്യവസായി എന്ന നിലയിലും ബഹുമുഖ പ്രതിഭ തെളിയിച്ചിട്ടുള്ള ആളുമാണ്‌. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ സമൂഹത്തിന്‌ വിമതിക്കാനാവാത്ത സേവനങ്ങള്‍ കാഴ്‌ചവെച്ചിട്ടുള്ള ഏബ്രഹാം വര്‍ഗീസിന്റെ സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കാന്‍ നിങ്ങളുടെ ഓരോരുത്തരുടേയും വിലയേറിയ വോട്ടുകള്‍ നല്‍കി ഏബ്രഹാം വര്‍ഗീസിനെ ഫൊക്കാനാ മിഡ്‌വെസ്റ്റ്‌ റീജിയന്‍ വൈസ്‌ പ്രസിഡന്റായി വിജയിപ്പിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

 79267resize_1402668555
Other News