ഫൊക്കാനാ മിഡ്‌വെസ്റ്റ്‌ റീജിയന്‍ കേരളപ്പിറവി ദിനാഘോഷവും സംവാദവും

ഷിക്കാഗോ: ഫൊക്കാനാ മിഡ്‌വെസ്റ്റ്‌ റീജിയന്‍ കേരളപ്പിറവി ദിനവും പ്രവര്‍ത്തനോദ്‌ഘാടനവും നടത്തുന്നു. നവംബര്‍ ഒന്നാം തീയതി വൈകിട്ട്‌ 5.30-ന്‌ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ ചര്‍ച്ച്‌ ഹാളില്‍ വെച്ചാണ്‌ 2014-16 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനോദ്‌ഘാടനവും തുടര്‍ന്ന്‌ കേരളപ്പിറവി ദിനാഘോഷവും നടത്തുന്നത്‌.

വിഭിന്ന ആചാരങ്ങളിലും, വിഭിന്ന വിശ്വാസങ്ങളിലും വിശ്വസിക്കുന്ന ജനവിഭാഗങ്ങളെ കോര്‍ത്തിണക്കുന്ന അത്യുന്നതമായ ഒരു സംസ്‌കാരമാണ്‌ കേരളത്തിനുള്ളത്‌. മനുഷ്യവാസത്തിന്റെ ആരംഭഘട്ടം മുതല്‍ ഇന്നുവരെയുള്ള നൂറ്റാണ്ടുകളുടെ കാലത്തെ വൈവിധ്യമാര്‍ന്ന ജീവിതസ്‌പന്ദനങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന മണ്ണാണ്‌ കേരളത്തിന്റേത്‌. എല്ലാ മതങ്ങളേയും മതവിശ്വാസങ്ങളേയും സഹര്‍ഷം സ്വാഗതം ചെയ്‌ത നാടാണ്‌ കേരളം. സംസ്ഥാന രൂപീകരണം മുതല്‍ ഇന്നുവരെയുള്ള ആനുകാലിക വിഷയങ്ങളെക്കുറിച്ചും കേരള ചരിത്രത്തെക്കുറിച്ചും സ്‌മരിക്കുന്നതിനുവേണ്ടിയാണ്‌ കേരളപ്പിറവി ദിനം ആഘോഷിക്കുന്നത്‌.

കേരളത്തില്‍ ഇന്ന്‌ കൂടുതല്‍ വിവാദ വിഷയമായിരിക്കുന്നത്‌ സംസ്ഥാന ഗവണ്‍മെന്റിന്റെ പുതിയ മദ്യനയമാണ്‌. മദ്യനയത്തില്‍ രണ്ട്‌ അഭിപ്രായം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ `കേരളത്തിലെ മദ്യനയം പ്രായോഗികമോ’ എന്ന വിഷയത്തെക്കുറിച്ച്‌ ഫൊക്കാനാ മിഡ്‌വെസ്റ്റ്‌ റീജിയന്‍ ഇതോടൊപ്പം ചര്‍ച്ച ചെയ്യുന്നു. ഷിക്കാഗോയിലെ പ്രശസ്‌ത സാഹിത്യ-സാംസ്‌കാരിക-അസോസിയേഷനുകള്‍ പങ്കെടുക്കുന്ന ഈ ചര്‍ച്ചയില്‍ പങ്കാളികളാകുന്നതിനും അഭിപ്രായം രേഖപ്പെടുത്തുന്നതിനും എല്ലാവരേയും സമ്മേളനത്തിലേക്ക്‌ ക്ഷണിക്കുന്നതായി റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ സന്തോഷ്‌ നായര്‍ ക്ഷണിച്ചു.

Other News