ടൊറന്റോ: 2016 ഫൊക്കാന കാനഡ കണ്വെന്ഷനുള്ള ഒരുക്കങ്ങളുടെ ഭാഗമായി വിവിധ കമ്മറ്റികളെ പ്രസിഡണ്ട്­ ശ്രീ ജോണ് പി ജോണ് പ്രഖ്യാപിച്ചു. മീഡിയ സെല് ചെയര് ആയി ഫോക്കാന കാനഡ റീജണല് വൈസ് പ്രസിഡണ്ട്­ ശ്രീ കുര്യന് പ്രക്കാനത്തെ തിരഞ്ഞെടുത്തതായി ശ്രീ ജോണ് പി ജോണും കണ്വെന്ഷന് ചെയര് ശ്രീ ടോമി കൊക്കാടും അറിയിച്ചു. ഫോക്കാനാ അസോസിയേറ്റ് ട്രഷറര് ശ്രീ സണ്ണി ജോസഫ്­ ,നാഷണല് കമ്മറ്റി അംഗം ശ്രീ ബിജു കട്ടത്തറ,ബോര്ഡ്­ ഓഫ് ട്രസ്ടീ അംഗം ശ്രീ മാറ്റ്­ മാത്യൂസ്­ തുടങ്ങിയവരും സമ്മേളനത്തില് സന്നിഹിതരായിരുന്നു.

ഫോക്കാന കാനഡ കണ്വെന്ഷന് സംബന്ധമായ എല്ലാ വിവരങ്ങളും ഫോക്കാന ഔദ്യോഗിക വാര്ത്തകളും മറ്റു മാധ്യമ സംബന്ധമായ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുവാന് നോര്ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില് നിന്നും വിപുലമായ ഒരു കമ്മറ്റി ഉടന് രൂപീകരിക്കുന്നതാണ് എന്നു മീഡിയ സെല് കോര്ഡിനേറ്റര് ആയി സ്ഥാനമേറ്റ ശ്രീ കുര്യന് പ്രക്കാനം അറിയിച്ചു.തന്നില് ഏല്പ്പിച്ചിരിക്കുന്ന ഈ വലിയ ഉത്തരവാദിത്തത്തിനു ഫോക്കാന ഭാരവാഹികളോട് അദേഹം നന്ദി അറിയിച്ചു.