കോട്ടയം: അമേരിക്കയിലെ പോലെ തന്നെ ഫൊക്കാനാ കേരളത്തിലും സുപരിചിതമാണെന്നു ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പ്.
അമേരിക്കന്‍ സമൂഹത്തിന്റെ പ്രത്യേകത അവരുടെ സഹിഷ്ണുതയാണ്‌. എല്ലാ രാജ്യക്കാരും തങ്ങളുടെ സമൂഹത്തിന്‍റെ ഭാഗമാണെന്നു ആ രാജ്യം കരുതുന്നു. അമേരിക്കന്‍ പൌരത്വം കിട്ടിയ ആദ്യ മലയാളി കോട്ടയം ജില്ലക്കാരന്‍ ആണെന്നത് ഞങ്ങള്‍ക്കും അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു രാജ്യത്ത് ജീവിക്കുമ്പോള്‍ തന്നെ പിറന്ന നാടിന്റെ എല്ലാ സംസ്കാരങ്ങളും കരുതി വയ്ക്കുന്നവരാണ് അമേരിക്കന്‍ മലയാളികള്‍.ഫൊക്കാനയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായും അദേഹം പറഞ്ഞു.