ന്യൂയോര്ക്ക്: ഫൊക്കാനാ വിമന്സ് ഫോറം ന്യൂയോര്ക്ക് റീജിയന് ജൂണ് 28-ന് വൈകുന്നേരം 6.30-നു വിമന്സ് ഫോറം ദേശീയ ചെയര്പേഴ്സണ് ലീലാ മാരേട്ടിന്റെ വസതിയില് ചേര്ന്നു. ലീലാ മാരേട്ടിന്റെ അധ്യക്ഷതയില് കൂടിയ മീറ്റിംഗില് റീജിയന്റെ താഴപ്പെറയുന്ന ഭാരവാഹികളെ തെരഞ്ഞെടുത്തു.

ശോശാമ്മ വര്ഗീസ് (പ്രസിഡന്റ്), ലത കറുകപ്പള്ളില് (വൈസ് പ്രസിഡന്റ്), ജെസ്സി ജോഷി (സെക്രട്ടറി), ജെസ്സി കാനാട്ട് (ജോയിന്റ് സെക്രട്ടറി), ബാല വിനോദ് (ട്രഷറര്), റെനി ജോസ് (ജോയിന്റ് ട്രഷറര്) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ഉഷാ ജോര്ജ്, ലിസമ്മ ചാക്കോ എന്നിവരേയും തെരഞ്ഞെടുത്തു.

ഈവര്ഷം വനിതാഫോറത്തിന് ചെയ്യാവുന്ന പ്രവര്ത്തനങ്ങളെക്കുറിച്ച് ഏവരും ആശയവിനിമയം നടത്തുകയുണ്ടായി. വിശദമായ ചര്ച്ചകള്ക്കുശേഷം ഓണത്തോടനുബന്ധിച്ച് അത്തപ്പൂ മത്സരം, ആരോഗ്യ സെമിനാര്, വോട്ടര് രജിസ്ട്രേഷന്, വയോവൃദ്ധരെ നഴ്സിംഗ് ഹോമില് സന്ദര്ശിക്കുക എന്നീ പരിപാടികള് നടത്തുവാന് തീരുമാനിച്ചു. കമ്മിറ്റിക്ക് മുതല്രൂപീകരിക്കുവാനും, മറ്റുള്ള റീജിയനുകളിലും വിമന്സ് ഫോറം കൂടുതല് ശക്തിപ്പെടുത്തണമെന്നും ചെയര്പേഴ്സണ് ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു. 9 മണിക്ക് സ്നേഹവിരുന്നോടെ യോഗം സമാപിച്ചു. പ്രസിഡന്റ് ശോശാമ്മ ആന്ഡ്രൂസ് നന്ദി പറഞ്ഞു.