ഫൊക്കാനാ വിമന്സ് ഫോറത്തിന്റെ നേതൃതത്തില് അവയ വദാനത്തിനുള്ള സമ്മതിപത്ര ശേഖണം വാന്വിജയം ആയെന്ന് വിമന്സ് ഫോറം ചെയര് പേഴ്സണ് ലീലാ മാരേട്ട്,വൈസ് പ്രസിഡന്റ് ലത കറുകപ്പള്ളില് എന്നിവര് അറിയിച്ചു.പതിനഞ്ചോളം പേര്സമ്മതി പത്രംനല്കുകയും അവ ന്യൂ യോര്ക്ക് സ്റ്റേറ്റ് അവയവദാനത്തിനുള്ള വാളന്ടിയേഴ്സ്അയ സാറാമ്മ മാത്യുവും ഷീബ ഡേവിഡുംഏറ്റു വാങ്ങുകയുമുണ്ടായി. അമേരിക്കയില് മാത്രം അവയവദാനത്തിന്റെ കുറവ് കോണ്ടു ദിവസവുംഎട്ട്പേരെങ്കിലും
മരിക്കുന്നു.പതിനായിരത്തില് അധികം ആളുകള് അവയവത്തിനു കാത്തി രിക്കുന്നുഎന്നാണ്കണക്ക്.

ചിലരെയെങ്കിലും പ്രായഭേദമെന്യേ ദൈവം തിരികെ വിളിക്കുന്നു. നമ്മുടെ മരണശേഷം ഒരു ജീവനെങ്കിലും വീണ്ടെടുക്കുവാന് സാധിച്ചാല് ഈ ജീവതത്തിന് അര്ഥമുണ്ടായി. മരിച്ച് മണ്ണടിഞ്ഞാലും ആ പുണ്യപ്രവര്ത്തിയിലൂടെ വീണ്ടും ജീവിക്കും.ഇവിടെ അവയവദാനമെന്ന പുണ്യപ്രവര്ത്തിക്ക് അനുമതി നല്കി കയ്യൊപ്പ് ചാര്ത്തിയവര് തങ്ങളുടെ ചില അവയവങ്ങള്ക്കെങ്കിലും പുഴുക്കള്ക്കും, ചിതലിനും, തുരുമ്പിനും വിട്ടുകൊടുക്കാതെ കുറെക്കാലം കൂടി ഈലോകം കാണുവാനും, അനുഭവിക്കുവാനും അവസരം നല്കുന്നു.

പ്രസിഡന്റ് ജോണ് പി. ജോണ് .സെക്രട്ടറി വിനോദ് കെയാര്കെ.ട്രസ്റ്റി ബോര്ഡ് ചെയര്മാന് പോള് കറുകപ്പള്ളില്തുടങ്ങി നിരവധിപേര് പങ്കെടുത്തു.

വിമന്സ് ഫോറം ദേശിയചെയര്പേഴ്സണ് ലീലാ മാരേട്ട്, ശോശാമ്മ വര്ഗീസ് (പ്രസിഡന്റ്), ലത കറുകപ്പള്ളില്(വൈസ് പ്രസിഡന്റ്,) ജെസ്സി ജോഷി (സെക്രട്ടറി), ബാല വിനോദ് (ട്രഷറര്), ജെസ്സി കാനാട്ട് (ജോയിന്റ് സെക്രട്ടറി) റെനി ജോസ് (ജോയിന്റ് ട്രഷറര്)ഷ്നി ഷാജാന് എന്നിവര്നേത്രുതംനല്കി