ഫൊക്കാനാ വേദി കീഴടക്കി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍

 

80472resize_1404622012

ചിക്കാഗോ: ഫൊക്കാനാ കണ്‍വന്‍ഷന്‍ നടക്കുന്ന ഒഹയര്‍ ഹയറ്റ്‌ റീജന്‍സിയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ത്രിദിന ദേശീയ സമ്മേളത്തിലെ അപൂര്‍വ കാഴ്‌ചകള്‍ക്ക്‌ വേദിയൊരുക്കി.

കാര്‍ട്ടൂണ്‍, ആനിമേഷന്‍ ഫിലിമുകള്‍, വിഡിയോ ഗെയിം, കോമിക്കുകള്‍ എന്നിവയിലെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ്‌ നൂറുകണക്കിന്‌ യുവതീ-യുവാക്കള്‍ ഹോട്ടലും ചുറ്റുപാടും കൈയ്യടക്കി. പ്രേതങ്ങളും ഭീകരരൂപികളും ദുഷ്‌കഥാപാത്രങ്ങളും ആയുധധാരികളായ പട്ടാളക്കാരും പൊയ്‌ക്കാലില്‍ സഞ്ചരിക്കുന്നവരുമൊക്കെ ഹോട്ടല്‍ ലോബിയിലും പരിസരത്തും ചുറ്റിക്കറങ്ങുന്നു.

പല കഥാപാത്രങ്ങളും അല്‌പവേഷധാരികള്‍. ആണും പെണ്ണും വ്യത്യാസമില്ലാതെ അവര്‍ ചുറ്റിത്തിരിയുന്നു. മൂന്നുദിവസം സ്വാതന്ത്ര്യംകിട്ടിയ പ്രതീതിയാണെന്ന്‌ സെന്റ്‌ ലൂയീസില്‍ നിന്നുവന്ന ജേക്ക്‌ പറഞ്ഞു.

ഓരോ ദിവസവും ഓരോ വേഷങ്ങളാണ്‌ അവര്‍ അവതരിപ്പിക്കുന്നത്‌. അവരോടൊപ്പം നിന്ന്‌ ഒട്ടേറെ മലയാളികളും ഫോട്ടോയെടുത്തു. കാര്‍ട്ടൂണ്‍ മേള ഞായറാഴ്‌ച സമാപിക്കും.

Other News