ഫൊക്കാനാ ഷിക്കാഗോ കണ്‍വന്‍ഷന്‍ ഏഷ്യാനെറ്റില്‍

ഷിക്കാഗോ: ഷിക്കാഗോയില്‍ നടന്ന ഫൊക്കാനയുടെ പതിനാറാമത്‌ ദേശീയ കണ്‍വന്‍ഷന്റെ പ്രത്യേക എപ്പിസോഡുകള്‍ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ സംപ്രേഷണം ചെയ്യുന്നു. തിരുവോണ ദിനമായ സെപ്‌റ്റംബര്‍ ഏഴാംതീയതി ഞായറാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ (ഷിക്കാഗോ സമയം) ഏ.ഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ `അമേരിക്കന്‍ കാഴ്‌ചകള്‍’ എന്ന പ്രത്യേക പരിപാടിയിലൂടെയാണ്‌ ഫൊക്കാനാ കണ്‍വന്‍ഷന്‍ വിശേഷങ്ങള്‍ ലോക മലയാളികള്‍ക്ക്‌ മുന്നിലെത്തിക്കുന്നത്‌.

കേരളത്തിലേയും അമേരിക്കയിലേയും രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക നായകന്മാരുടേയും ഒപ്പം ചലച്ചിത്ര രംഗത്തെ പ്രശസ്‌തരായ താരങ്ങളുടേയും സാന്നിധ്യംകൊണ്ട്‌ ചരിത്ര വിജയമായി മാറിയ ഫൊക്കാനയുടെ ഷിക്കാഗോ കണ്‍വെന്‍ഷന്റെ തുടര്‍ന്നുള്ള എപ്പിസോഡ്‌ സെപ്‌റ്റംബര്‍ 14-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ (ഷിക്കാഗോ സമയം) ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ സംപ്രേഷണം ചെയ്യുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മറിയാമ്മ പിള്ള (847 987 5184), ജോയി ചെമ്മാച്ചേല്‍ (312 560 1600). 84368_fokana_pic1

84368_fokana_pic2

Other News