ഫൊക്കാനാ സാഹിത്യ മത്സരത്തിനു പിന്നിലെ വിധികര്‍ത്താക്കള്‍

79677resize_1403318887ഷിക്കാഗോ: 2014-ലെ ഫൊക്കാനാ ദേശീയ മലയാള സാഹിത്യ മത്സരത്തിനു പിന്നിലെ വിധികര്‍ത്താക്കളായി പ്രവര്‍ത്തിച്ചിരുന്നത്‌ സാഹിത്യരംഗത്ത്‌ പ്രശസ്‌തരും പ്രഗത്ഭരുമായവരാണ്‌ കൃതികള്‍ വിലയിരുത്തി വിജയികളെ തെരഞ്ഞെടുത്തത്‌. കവിതാ വിഭാഗത്തില്‍ ഡോ. എം.വി. പിള്ള, മാടശേരി നീലണ്‌ഠന്‍ നമ്പൂതിരി, ജോസഫ്‌ നമ്പിമഠം, ലേഖന മത്സരത്തില്‍ ഡോ. ഇഖ്‌ബാല്‍, ഡോ. നന്ദകുമാര്‍, ജോണ്‍ മാത്യു, കഥാവിഭാഗത്തില്‍ സുധീര്‍ പണിക്കവീട്ടില്‍, സുരേന്ദ്രന്‍ നായര്‍, സാം നിലമ്പള്ളില്‍ എന്നിവരായിരുന്നു.

വടക്കേ അമേരിക്കയിലെ സാഹിത്യപ്രേമികള്‍ക്കുവേണ്ടി ഫൊക്കാന സംഘടിപ്പിച്ച സാഹിത്യമത്സരത്തിന്റെ കേര്‍ഡിനേറ്റര്‍മാരായി അഡ്വ. രതീദേവിയും, അബ്‌ദുള്‍ പുന്നയൂര്‍ക്കുളവുമാണ്‌ പ്രവര്‍ത്തിച്ചത്‌.

Other News