മലയാളി സാഹിത്യകാരന്‍മാരെ സാംസ്‌കാരികമായ ഔന്ന്യത്യത്തോടെ ലോകമലയാളികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച ആദ്യത്തെ പ്രവാസി സംഘടനയാണ് ഫൊക്കാനാ. സാഹിത്യകാരന്‍മാരേയും, ചലചിത്രപ്രവര്‍ത്തകരേയും എന്നും ആദരിക്കുവാന്‍ മുഖ്യപങ്കുവഹിച്ചിട്ടുള്ള ഫൊക്കാനാ മെയ് 27 ന് ആലപ്പുഴയില്‍ നടക്കുന്ന ഫൊക്കാനാ കേരളാകണ്‍വന്‍ഷനില്‍ സാഹിത്യസമ്മേളനം സംഘടിപ്പിക്കുന്നു. ഫൊക്കാന കേരളാകണ്‍വന്‍ഷനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിന്റെ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങിയതായി സാഹിത്യ സമ്മേളന കമ്മിറ്റിക്കു വേണ്ടി കോര്‍ഡിനേറ്റ് ചെയുന്നത് അമേരിക്കന്‍ മലയാളി എഴുത്തുകാരനായ അബ്!ദുള്‍ പുന്നയൂര്‍കുളമാണ്.

മലയാള സംസ്‌കൃതിയുടെ തിലകക്കുറിയായി ശ്രേഷ്ഠഭാഷാ പദമലങ്കരിക്കുന്ന നമ്മുടെ മാതൃഭാഷയുടെ വര്‍ണ്ണാഭമായ പൂക്കള്‍ ഇവിടെ പൊട്ടിവിടരുന്നു. കേരളത്തനിമയും, പഴമയും, പാരമ്പര്യങ്ങളും ചേരുന്ന ദേവദ്രാവിഡ ഭാഷയെ അണിയിച്ചൊരുക്കാന്‍ ഇക്കുറി അക്ഷര സ്‌നേഹികള്‍ക്കും, ഭാഷാസ്‌നേഹികള്‍ക്കും ഒപ്പം മലയാള മുഖധാരാ സഹിത്യത്തിലെ പ്രശസ്തരും കേരളാസാഹിത്യ സമ്മേളനത്തിന് എത്തുന്നു.
പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ ഡോ. എം.എന്‍.എം.എന്‍.കാരശേരിയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ പ്രശസ്ത ഗാന രാജിയിതവും, കവിയും ആയ റഫീക് അഹമ്മദ് ഉല്‍ഘാടനം നിര്‍വഹിക്കും.

മുഖ്യ പ്രഭാഷകനായി കവി അലന്‍ങ്കോട് കേരളാ കൃഷ്ണന്‍ സംസാരിക്കും, കേരളത്തിന്റെ കഴിഞ്ഞ ആറുവത് വര്‍ഷക്കാലത്തെ കാവ്യ ഗാനസംസ്‌കരങ്ങളെ കുറിച്ച് ആധുനിക കേരളത്തിന്റെ രൂപീകരണനത്തില്‍ ആസംസ്‌കൃതി സൃഷിടിച്ച സാധിനതനത്തെ കുറിച്ചും സംസാരികും. പ്രശസ്ത എഴുത്തുകാരയ ശൂരനാട് രവി , കുര്യന്‍ പാമ്പാടി, ഹക്കിം വെളിയം , അശോകന്‍ നാലപ്പാട്, അന്ത്രപ്പള്ളി (തെമ്മണംകോഡ് തിയറ്റര്‍ വില്ലേജ് )നാരായണന്‍ തുടങ്ങിയവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും. സരിത നാലപ്പാട് രചിച്ച, മാഹാകവി നാലപ്പാട് (ഋഷി കവി ) നാരായണ മേനോന്‍ന്റെ ലഖു ചിത്ര പ്രദര്‍ശനവും ഉണ്ടായിരിക്കും.

ഫൊക്കാനയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടു കൊണ്ടുപോകുകയും ,മറ്റുജീവകാരുണ്യ മേഖലയിലും ഫൊക്കാനയുടെ പദ്ധതികള്‍ എത്തിക്കുക എന്ന ലക്ഷ്യവും ഉണ്ട്.രണ്ടു വര്‍ഷത്തിനുള്ളില്‍ ഫൊക്കാന നടപ്പിലാക്കുന്ന പദ്ധതികളുടെ ഉത്ഘടനവും ഫൊക്കാനാ കേരളാ കണ്‍ വന്‍ഷനോടനുബന്ധിച്ചു നടക്കും. മന്ത്രിമാര്‍, എം എല്‍ എ മാര്‍ തുടങ്ങി രാഷ്ട്രീയ നേതാക്കള്‍ ,ചലച്ചിത്ര രംഗത്തെ പ്രതിഭകള്‍ ,സാഹിത്യരംഗത്തെ പ്രഗത്ഭര്‍ ,തുടങ്ങി നിരവധി വ്യക്തികളെ പങ്കെടുപ്പിച്ചു ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവംആക്കുകയാണ് ലക്ഷ്യമെന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ,ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രെഷറര്‍ ഷാജി വര്‍ഗീസ് ,എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍,ട്രസ്റ്റി ബോര്‍ഡ് ചെയര്മാന്‍ ജോര്‍ജി വര്‍ഗീസ്, ഫൗണ്ടേഷന്‍ ചെയര്മാന്‍ പോള്‍ കറുകപ്പിള്ളില്‍ ,വിമന്‍സ് ഫോറം ചെയര്‌പേഴ്‌സന്‍ ലീലാ മാരേട്ട്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ ,മറ്റു എക്‌സികുട്ടീവ് അംഗംങ്ങള്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.