ഫൊക്കാന ഉത്സവ് 2014 മലയാളം ടിവിയില്‍

81519resize_1406116003

ന്യൂയോര്‍ക്ക്: ഫൊക്കാന ഷിക്കാഗോ കണ്‍വന്‍ഷന്‍ മലയാളം ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നു. ജൂലൈ 23 മുതലാണ് സംപ്രേക്ഷണം. ഷിക്കാഗോ മലയാളികള്‍ ഉത്സവമാക്കി മാറ്റിയ കണ്‍വന്‍ഷനാണ് ഇത്തവണ നടന്നത്. പതിവിന് വിപരീതമായി അമേരിക്കന്‍ മലയാളി കലാകാരന്മാര്‍ പങ്കെടുത്ത പരിപാടികള്‍ ശ്രദ്ധയമായ കണ്‍വന്‍ഷന്‍ എന്ന പ്രത്യേകതയും ഷിക്കാഗോ കണ്‍വന്‍ഷനുണ്ട്. മലയാളി മങ്ക, മിസ് ഫൊക്കാന, മത്സരങ്ങള്‍, സ്‌കിറ്റുകള്‍, കുട്ടികളുടെ മിന്നുന്ന പ്രകടനങ്ങള്‍ വിജയ് യേശുദാസ്, ശ്വേതാ മോഹന്‍ എന്നിവരുടെ ഗാനമേള, പ്രൗഢഗംഭീരമായ അവാര്‍ഡ് നിശ തുടങ്ങിയ നിരവധി പ്രോഗ്രാമുകളാണ് കാഴ്ചക്കാര്‍ക്കായി മലയാളം ടിവി സംപ്രേക്ഷണം ചെയ്യുന്നത്.

മലയാളം ഐപിടിവി ബോം ടിവി പ്ലാറ്റ് ഫോമില്‍ ലഭിക്കുന്ന പ്രാദേശിക ചാനലാണ് മലയാളം ഐപിടിവിയും എംസിഎന്‍ ചാനലും. അമേരിക്കന്‍ മലയാളിയുടെ കാഴ്ചയ്ക്ക് പുതിയ സാങ്കേതിക സംവിധാനം അവതരിപ്പിച്ച മലയാളം ഐപി ടിവി, ബോം ടിവി പ്ലാറ്റ് ഫോമിനെക്കുറിച്ചും യുഎം ബോക്‌സ് സംവിധാനത്തെക്കുറിച്ചും പുതിയ ഓഫറുകളെക്കുറിച്ചും അറിയുവാന്‍ 1 732 648 0576 എന്ന നമ്പരില്‍ വിളിക്കുക.

81519_1

81519_2

81519_3

Other News