ഫൊക്കാന കേരളാ കണ്‍വന്‍ഷനില്‍ മാര്‍ത്തോമ ഇടവകയുടെ മോസ്റ്റ്‌റെവ. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രപോലിത്ത പങ്കെടുക്കും.ഫൊക്കാനയുടെ 34 വര്‍ഷത്തെ ചരിത്രത്തിനു ഗതിമാറ്റം ഉണ്ടാക്കുന്ന ഫൊക്കാനകേരളാ കണ്‍വന്‍ഷന്‍ മെയ് 27 ആം തീയതി ശനിയാഴിച്ച ആലപ്പുഴയിലെ ലേക്ക് പാലസില്‍ നടത്തുബോള്‍ തിരുമേനിയുടെ സാനിധ്യം ഒരു അനുഗ്രഹമായിരിക്കും.

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി തീവ്രവാദമാണ്. തീവ്രവാദത്തിന്റെ ഉറവിടം തേടിപ്പോയാല്‍ നമുക്കു കാണാന്‍ കഴിയുന്നത് രാഷ്ട്രീയപരമായും മതപരമായും മൂല്യച്യുതി സംഭവിച്ച ഒരു കൂട്ടം ജനങ്ങളേയാണ്. ശരിയായ പ്രപഞ്ചവീക്ഷണവും ദൈവബോധവുമുള്ള ഒരു ജനസമൂഹത്തിനുമാത്രമേ നന്മ നിറഞ്ഞ ഒരു പുതുലോകത്തെക്കുറിച്ച് നിറമുള്ള സ്വപ്നങ്ങള്‍ കാണാനും സമൂഹത്തിന്റെ പുനര്‍നിര്‍മ്മിതിയില്‍ തങ്ങളുടേതായ ഭാഗധേയം നിര്‍വ്വഹിക്കുവാനും കഴിയൂ.

ഒരു ആദര്‍ശ സംഘടനയെന്ന നിലയില്‍ അമേരിക്കന്‍ മലയാളികളോടുള്ള പ്രതിബദ്ധത നിറവേറ്റി ദൗത്യനിര്‍വ്വഹണത്തില്‍ ആത്മാര്‍ത്ഥത പ്രകടിപ്പിച്ച് പ്രതാപത്തോടും ആത്മാഭിമാനത്തോടും കൂടി ജാതിമതഭേദമന്യേ എല്ലാവരേയും ഒരു കുടക്കീഴില്‍ അണിനിരത്തി മുന്നോട്ടുപോകുന്ന ഫൊക്കാന, എല്ലാ കണ്‍വന്‍ഷനുകളിലും ‘മതസൗഹാര്‍ദ്ദ സന്ദേശത്തിനു മുന്‍തൂക്കം കൊടുക്കാറുണ്ട്. െ്രെകസ്തവഹൈന്ദവഇസ്ലാം മത പണ്ഡിതരും സാമൂഹ്യസാംസ്‌ക്കാരിക നേതാക്കളും പങ്കെടുപ്പിച്ചായിരിക്കും ഈ ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ നടത്തുന്നത്.

ഫൊക്കാനകേരളാ കണ്‍വന്‍ഷന്‍ മെയ് 27 ആം തീയതി ശനിയാഴിച്ച ആലപ്പുഴയിലെ ലേക്ക് പാലസില്‍ നടത്തുന്നതിന് വേണ്ടി വിപുലമായ കമ്മറ്റി രൂപികരിച്ചു കണ്‍വന്‍ഷന്റെ വിജയത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നു. ഫൊക്കാനകേരളാ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രപോലിത്ത തിരുമേനിയെ പ്രസിഡന്റ് തമ്പി ചാക്കോയും, അഡ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.എസ്. ചാക്കോയും നേരില്‍ പോയി ക്ഷണിക്കുകയും തിരുമേനി ക്ഷണം സ്വീകരിച്ചു ഫൊക്കാനകേരളാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.